‘രാഷ്ട്ര നിർമിതിക്ക് യുവ കൂട്ടായ്മകൾ അനിവാര്യം’

അബൂദാബി : സമാധാനപരമായ യുവ സമൂഹം വളരുന്നതിലൂടെ മാത്രമേ മികച്ച രാഷ്ട്രങ്ങളുടെ നിർമിതി സാധ്യാമാകൂ എന്ന് കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച യുവസഭ അഭിപ്രായപ്പെട്ടു. അന്താരാഷ്ട യുവദിനത്തിന്റെ ഭാഗമായി ‘യുവത്വം സമാധാനം നിർമിക്കുന്നു’ എന്ന പ്രമേയത്തിൽ നടത്തിയ ‘യുവ സഭ’ കൾ യുവതീ യുവാക്കൾ പ്രയോഗിക്കപ്പെടുന്ന കൂട്ടായ്മകളുടെ പ്രാധാന്യം എടുത്തു പറഞ്ഞു. ഭയം ഭരിക്കുകയും അരക്ഷിതാവസ്ഥ വാഴുകയും ചെയ്യുന്നത്‌ വളർന്നു വരുന്ന യുവ സമൂഹത്തിന്റെ രാഷ്ട്രീയമായ ബോധത്തിന്റെ കൂടി കുറവാണ്‌. ഈ വഴിയിക്കുള്ള സാമൂഹികരണ പ്രക്രിയകളിലൂടെ ശരിയായ വിദ്യാഭ്യാസവും കരിക്കുലത്തിനപ്പുറത്തെ അനുഭവജ്ഞാനവും യുവാക്കൾക്ക്‌ നൽകാനാവണം. അത്‌ ഇത്തരം സംഗമങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയും ലഭിക്കുമെന്നും യുവസഭ പ്രത്യാശപ്രകടിപ്പിച്ചു. യുവദിനാചരണത്തിന്റെ ഭാഗമായി
വിവിധ സെക്ടർ കേന്ദ്രങ്ങളിൽ പ്രഭാഷണം , പ്രതിജ്ഞ , പോസ്റ്റർ പ്രദർശനം എന്നിവ നടന്നു . യു.എ.ഇ. ലെ വിവിധ കേന്ദ്രങ്ങളിൽ സ്വാലിഹ് മാളിയേക്കൽ , അസീസ് കൈതപ്പൊയിൽ , ഇർഫാദ് മായിപ്പാടി എന്നിവർ നേതൃത്വം നൽകി.

Leave a Reply