ആർ എസ് സി ഹജ്ജ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

ജിദ്ദ:രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സെൻട്രലിൽ നിന്നും ഈ വർഷത്തെ ഹജ്ജ് വളണ്ടിയർമാരായി സന്നദ്ധ സേവനമനുഷ്ഠിക്കുന്ന എച്ച്.വി.സി അംഗങ്ങൾക്ക് ഷറഫിയ ജിദ്ദയിൽ വെച്ച് സമഗ്ര പരിശീലനം നൽകി.സേവനരംഗത്തെ ആത്മസമർപ്പണത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തിയ പരിശീലന കളരിക്ക് മുഹ്സിൻ സഖാഫി നേതൃത്വം നൽകി .പുണ്യ നഗരമായ മിനായിലെ തമ്പുകൾ റോഡുകൾ ലാൻഡ്മർക്കുകൾ എന്നിവയെ ക്കുറിച്ചുള്ള രേഖാചിത്ര പഠനത്തിന് റാഷിദ് മാട്ടൂൽ നേതൃത്വം നൽകി. നൗഫൽ മുസ്‌ലിയാർ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ നാസിം പാലക്കൽ സ്വാഗതവും അബ്ദു റഹ്മാൻ സഖാഫി നന്ദി പറഞ്ഞു. ഗഫൂർ പൊന്നാട്, യാക്കൂബ് ഊരകം , മൻസൂർ ചുണ്ടമ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.
ഷറഫിയയിലെ സിദ്റ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ ഓഫീസിൽ വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി പതിനൊന്ന് വരെ സേവനമനുഷ്ഠിക്കാൻ താല്പര്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave a Reply