ആർ എസ്‌ സി സമ്മർവെൽ സംഘടിപ്പിച്ചു 

മുഹറഖ്  സമ്മർവെൽ
മുഹറഖ് സമ്മർവെൽ

പഠനവും വിനോദവും സമന്വയിപ്പിച്ച്‌ വിദ്യാർത്ഥികൾക്കായി, ആർ എസ്‌ സി മനാമ, മുഹറഖ്‌ എന്നീ രണ്ടു സെൻട്രലുകളിൽ
സമ്മർവെൽ സംഘടിപ്പിച്ചു. നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ പഠനം, അസ്സൈമന്റ്‌, ഡയറി എഴുത്ത്‌, ചിത്ര രചന, ഹാന്റി ക്രാഫ്റ്റ്‌, ക്വിസ്സ്‌‌, എന്നീ സെഷനുകൾക്ക്‌ പുറമേ, കായിക വിനോദങ്ങളായി ഫൂട്‌ബോൾ, വടം വലി, നാടൻ കളികൾ എന്നിവ സമ്മർവെൽ ക്യാമ്പിന്റെ വേറിട്ട സെഷനുകളായിരുന്നു.
ആധുനിക കാലത്ത്‌ ഇന്നത്തെ ബാല്യങ്ങൾ സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് വളരെ അകലം പാലിക്കുമ്പോൾ അവരുടെ ഇടയിൽ മനുഷ്യർ തമ്മിലുള്ള സ്നേഹവും സൗഹാർദ്ദവും നിലനിറുത്തുന്നതിനു ആവിശ്യമായ ബോധ്യങ്ങൾ പകർന്നു നൽകാനും, വിദ്യാർത്ഥികളിലെ വിത്യസ്തങ്ങളായ അഭിരുചികളെ തിരിച്ചറിയാനും അവരുടെ‌ കഴിവുകളെ പ്രോൽസാഹിപ്പിക്കുക കൂടി ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെട്ട സമ്മർവെൽ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണങ്ങൾ ലഭിച്ചു.
മുഹറഖ്‌ സെൻട്രൽ സംഘടിപ്പിച്ച സമ്മർവെൽ രണ്ടു ദിവസങ്ങളിലായി (വെള്ളി, ശനി) ഗുദൈബിയ ഐ സി എഫ്‌ കോൺഫ്രൻസ്‌ ഹാളിലും ഹൂറ ചിൽഡ്രൻസ്‌ പാർക്കും വേധിയായി. സമ്മർവെല്ലിൽ ഐ സി എഫ്‌ നേതാക്കളായ മമ്മൂട്ടി മുസ്ലിയാർ, ജലീൽ എടക്കുളം, സുബൈർ മാസറ്റർ തിരൂർ, ഷാഫി വെളിയങ്കോട്‌ എന്നിവർ വിവിധ സെഷനുകൾക്ക്‌ നേതൃത്വം നൽകി. ആർ എസ്‌ സി നേതാക്കളായ അഷറഫ്‌ മങ്കര, മുഹമ്മദ്‌ ഷഹീൻ, ജാഫർ പട്ടാമ്പി, ഷബീബ്‌ പാലക്കാട് എന്നിവർ സംബധിച്ചു. ‌
മനാമ സെൻട്രൽ സംഘടിപ്പിച്ച സമ്മർവെൽ ബുദയ്യ ഐ സി എഫ്‌  കോൺഫ്രൻസ്‌ ഹാളിലും ബുദയ്യ പാർക്കും വേധിയായി. സമ്മർവെല്ലിൽ ആർ എസ്‌ സി സെൻട്രൽ നേതൃത്വങ്ങളായ ഹംസാ ഖാലിദ് സഖാഫി പുകയൂർ, ബഷീർ മാസ്റ്റർ,അഡ്വ:ശബീർ മാസ്റ്റർ, അനസ് രണ്ടത്താണി, ഫൈസൽ വടകര, ഹനീഫ കോഴിക്കോട് എന്നിവർ വിവിധ സെഷനുകൾക്ക്‌ നേതൃത്വം നൽകി. പ്രസ്തുത സംഗമത്തിൽ ഉൽഘാടന സെഷനുകൾക്ക്‌  വിദ്യാർത്ഥികളായ മുഹമ്മദ് സൽമാബാദ് അധ്യക്ഷത വഹിച്ചു. ആദിൽ മുജീബ് സൽമാബാദ് ഉൽഘാടനം ചെയിതു. ഫാത്തിഹ് റഫീഖ് സൽമാബാദ് പ്രാർത്ഥന നടത്തി. മിദ്ലാജ് ബുദയ സ്വാഗതവും
 നിഹാൽ മനാമ നന്ദിയും പറഞ്ഞു.

Leave a Reply