ഹജ്ജ് വളണ്ടിയര്‍ കോർ രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കി

ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ ജിദ്ധ സെന്റ്രലിൽ നിന്നും ഹജ്ജ് വളണ്ടിയര്‍മാരായി പോകുന്നവര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം വെള്ളിയാഴ്ച ശറഫിയ്യയിലെ യെല്ലോ ലെമണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
അല്ലാഹുവിന്‍റെ അഥിതികളായി വിവധ
രാജ്യങ്ങളില്‍ നിന്ന് വരുന്ന ഹാജിമാര്‍ പല പ്രയാസങ്ങള്‍ അനുഭവിക്കുന്നവരായിരിക്കുമെന്നും അവര്‍ക്ക് വേണ്ട സേവനങ്ങള്‍ സഹിഷ്ണുതയോടെ ചെയ്ത് കൊടുക്കണമെന്നും HVC പരിശീലനോദ്ഘാടനം നിര്‍വഹിച്ച് കൊണ്ട്
ICF മിഡില്‍ ഈസ്റ്റ് സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍ ഓര്‍മിപ്പിച്ചു.

അറഫ മിന മുസ്തലിഫ തുടങ്ങിയ സ്ഥലങ്ങളുടെ ഭൂപട സഹിതം ഉള്ള പരിശീലന ക്ലാസ് അബ്ദുന്നസീര്‍ അന്‍വരി നിര്‍വഹിച്ചു. മിനയിലെ എല്ലാ ഭാഗങ്ങള്‍ക്കും സമാനത തോന്നുമെങ്കിലും അവയുടെ നമ്പറുകളും അടയാളങ്ങളും സൂക്ഷ്മായി നിരീക്ഷിച്ചാല്‍ വഴി തെറ്റി പ്രയാസപ്പെടുന്ന ഹാജിമാരെ എളുപ്പം അവരുടെ ടെന്റുകളിൽ എത്തിക്കാന്‍ കഴിയുമെന്നും അതിനാല്‍ മിനയുടെ രൂപരേഖ ഹൃദ്യസ്തമാക്കി വേണം സേവനത്തിനിറങ്ങേണ്ടതെന്നും അദ്ധേഹം പറഞ്ഞു.

നൗഫല്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇർഷാദ് കടമ്പോട് സ്വാഗതവും അബ്ദുൽ റഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു.

Leave a Reply