ആവേശത്തിമിർപ്പിൽ ജിദ്ദ സമ്മർ വെൽ

ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ സെൻട്രൽ സ്റ്റുഡൻസ് സമിതി വിദ്യാർത്ഥികൾക്കായി പഠന വിനോദ പരിപാടികൾ അടങ്ങിയ സമ്മർ വെൽ സംഘടിപ്പിച്ചു. പ്രവാസലോകത്ത് വേനലവധി ചെലവഴിക്കുന്ന ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. സെൻട്രൽ ഓർഗനൈസർ എൻജിനീയർ മൻസൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി
സാധാരണ പരിപാടികളിൽനിന്ന് വെത്യസ്തമായി കുട്ടികൾ തന്നെ പരിപാടിയുടെ സ്വാഗതം മുതൽ നന്ദി വരെയുള്ള സെഷനുകൾ കൈകാര്യം ചെയ്തത് വേറിട്ടൊരു അനുഭവമായി.
ക്വിസ്, ആസ്വാദനം, കായികവിനോദങ്ങൾ എന്നീ പരിപാടികൾ പ്രവാസി വിദ്യാർത്ഥികളിൽ പുത്തൻ ഉണർവും ആഹ്ലാദവും നൽകി.ആർ എസ് സി സെൻട്രൽ നേതാക്കളായ നൗഫൽ മുസലിയാർ റാഷിദ് മാട്ടൂൽ ഷൌക്കത്ത് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Leave a Reply