ആർ. എസ്. സി ഹജ്ജ് വളണ്ടിയർമാർ പുറപ്പെട്ടു

 

റിയാദ് : പരിശുദ്ധ ഹജ്ജ് കര്മ്മത്തിനു മക്കയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാര്ഗ നിര്ദേശം നല്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ ( ആർ. എസ്. സി ) സൗദി ഈസ്റ്റിലെ വിവിധ സെൻട്രൽ കമ്മിറ്റികൾ സജ്ജമാക്കിയ വളണ്ടിയർ ടീം മക്കയിലേക്ക് പുറപ്പെട്ടു. മക്കയിലും മദീനയിലും വിശ്വ വിശ്വാസികളുടെ ബാഹുല്യം തീര്ക്കുന്ന തിരക്കും അങ്കലാപും ഒrഴിവാക്കി ആരാധനകളിലും വഴിയന്വേഷനങ്ങളിലും സഹായിക്കുന്നതിനുമായി ആർ. എസ്. സി ഇത് ഒമ്പതാം തവണയാണ് കേന്ദ്രീക്രത രൂപത്തിൽ വളണ്ടിയർ കോര് സജ്ജമാക്കുന്നത്.പെരുന്നാൾ ദിവസം പുലർച്ചെ മിനയിലെത്തുന്ന സംഘം അറഫാ കഴിഞ്ഞു ജംറ ലക്ഷയമാക്കി നീങ്ങുന്ന ഹാജിമാർക്ക് സേവനം ചെയ്തു തുടങ്ങും .മൂന്നു ദിവസം മിനായിലും അസീസിയയിലും സേവന നിരതരായി നിറഞ്ഞുനിൽകും .ജീവിതത്തിൽ സേവനം ചെയ്യാൻ കിട്ടിയ നല്ലൊരവസരം ഉപയോഗപ്പെടുത്തിയ ചാരിതാർഥ്യത്തോടെ ദുൽ ഹജ് 13 നു മിനായിൽ നിന്ന് തിരിക്കും .

നാഥന്റെ വിളിക്കുത്തരം നല്കി സമര്പ്പണ മനസ്സുമായി മക്കയിലെത്തുന്ന റബ്ബിന്റെ അതിഥികളെ സേവിക്കാനെത്തുന്ന ആർ. എസ്. സി ഹജ്ജ് വളണ്ടിയര് കോര്, ഭാഷ ദേശങ്ങൽക്കതീതമായി സേവനത്തിന്റെ പുതു ചരിത്രം രചിച്ച മുന് വര്ഷങ്ങളിലെ കര്മ്മോല്സുക സേവനത്തിന്റെ ആവേശവുമാമായാണ് എച് വി സി യുടെ 2017 വര്ഷത്തെ പരിശീലനം പൂര്ത്തിയാക്കിയ വളണ്ടിയര്മാര് വിശുദ്ധ ഭൂമികളില് സേവനത്തിന്റെ കര്മ്മപഥം രചിക്കാനെത്തുന്നത് .
ഹജ്ജ് കര്മ്മങ്ങളുടെ സുപ്രധാന ചടങ്ങുകൾ നടക്കുന്ന അറഫ, മിന, മുസ്ദലിഫ തുടങ്ങിയ ഏറ്റവും തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളിലാണ് പ്രത്യേക യുനിഫോം അണിഞ്ഞ വളണ്ടിര്മാരെ വിന്യസിക്കുക. അറഫ ദിനം മുതല് ജമ്രകളിലേക്കുള്ള അവസാന ഏര് വരെ നിര്വഹിക്കുന്ന ഹജിമാര്ക്കാണ് ഇവരുടെ സേവനം ഏറെ പ്രയോജനപ്പെടുക.
ദമ്മാം ,റിയാദ് സെൻട്രലുകളിൽ നിന്ന് രണ്ടും ഖോബാർ ,അൽ ഹസ ,ജുബൈൽ , ഖസീം സെൻട്രലുകളിൽ നിന്ന്ഓരോ ബസ്സുമാണ് മിന ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത് .ഓരോ ഘടകത്തിലെയും ഐ സി എഫ് മുൻ ആർ എസ സി നേതൃത്വം വളണ്ടിയർമാരുടെ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു .

ശരീഫ് സഖാഫി കണ്ണൂർ , നാസർ മസ്താൻ മുക്ക് ,മുനീർ തോട്ടട ,ഹമീദ് റാക്ക , നാസർ അഹ്‌സനി ,ഷറഫുദ്ധിൻ നിസാമി ,സലിം പട്ടുവം ,ഉസ്മാൻ കണ്ണൂർ ,അബ്ദുള്ള സഖാഫി വിളത്തുർ ,മൻസൂർ പാപ്പിനിശ്ശേരി, റഹീം കല്ലമ്പലം , അബുബക്കർ ഫൈസി ഖോബാർ , നി ജാം വൈക്കം , ശുകൂർ മുസ്‌ലിയാർ ചാവക്കാട് , അബൂബക്കർ പാലസ് മഞ്ചേരി എന്നിവർ സംബന്ധിച്ചു .

Leave a Reply