ഹജ്ജ് വളണ്ടിയേഴ്സിനെ അനുമോദിച്ചു

ദമ്മാം : രിസാല സ്റ്റഡി സർക്കിൾ ദമ്മാം സെൻട്രലിനു കീഴിൽ ഈ വർഷത്തെ ഹജ്ജ് വോളണ്ടിയർ സേവനത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു . ദമ്മാം സഫ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ ആർ എസ് സി സൗദി നാഷണൽ ചെയർമാൻ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ മുഖ്യ പ്രഭാഷണം നടത്തി .   സേവന ജീവ കാരുണ്യ പ്രവർത്തനങ്ങൾക് സ്ഥല കാലങ്ങളുടെ പരിമിതി ഇല്ലെന്നും സാമൂഹ്യ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു .മുഹ് യദ്ധീൻ  സഅദി കുഴിപ്പുറം  ഉത്ഘാടനം ചെയ്ത പരിപാടിയിൽ  വളണ്ടിയേഴ്സിനു സർട്ടിഫിക്കറ്റും  ഉപഹാരവും നൽകി.
നാഥന്റെ വിളിക്കുത്തരം നല്കി സമര്പ്പണ മനസ്സുമായി മക്കയിലെത്തുന്ന റബ്ബിന്റെ അതിഥികളെ സഹായിക്കുന്നതിന് ഒമ്പത് വർഷമായി കേന്ദ്രീകൃത  സേവന രംഗത്ത് ആർ എസ് സി പ്രവർത്തിക്കുന്നു .ഈ വര്ഷം  സൗദിയുടെ വിവിധ സെൻട്ര ലുകളിൽ നിന്ന് പരിശീലനം ലഭിച്ച ആയിരത്തോളം വളണ്ടിയേഴ്സിനെയായിരുന്നു മിനായിലും പരിസരങ്ങളിലും സേവനങ്ങൾക്കായി വിന്യസിച്ചത്. നാലുദിവസത്തെ സേവനത്തിന്റെ മറക്കാനാവാത്ത അനുഭവങ്ങളുമായാണ് ദമ്മാമിലെ  സംഘം തിരിച്ചെത്തിയത് .
 ഐ സി എഫ് ദമ്മാം സെൻട്രൽ സെക്രട്ടറി ശരീഫ് സഖാഫി ,വെൽഫയർ പ്രസിഡണ്ട് അഹ്‌മദ്‌ നിസാമി ,സലീം ഓലപ്പീടിക സാമൂഹ്യ പ്രവർത്തകരായ ഖിദ്‌ർ മുഹമ്മദ് ,ഹമീദ് വടകര,  ആർ എസ് സി നാഷണൽ അംഗം  അഷ്‌റഫ് ചാപ്പനങ്ങാടി, ഷഫീഖ് ജൗഹരി , ഇഖ്ബാൽ വെളിയംകോട് എന്നിവർ പങ്കെടുത്തു . ആർ എസ് സി സെൻട്രൽ കലാലയം കൺവീനർ ബഷീർ ബുഖാരി അധ്യക്ഷനായ സംഗമത്തിന് ജനറൽ കൺവീനർ  റഊഫ് പാലേരി സ്വാഗതവും സംഘടനാ കൺവീനർ ഫൈസൽ വേങ്ങാട് നന്ദിയും പറഞ്ഞു .

Leave a Reply