RSC ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് സ്വീകരണം നല്‍കി.

ജിദ്ദ:രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് മിനയില്‍ സേവനത്തിനിറങ്ങിയ ജിദ്ധയില്‍ നിന്നുള്ള സന്നദ്ധസംഘത്തിന് സ്വീകരണം നല്‍കി.
കാരുണ്യം വറ്റിക്കൊണ്ടിരിക്കുന്ന ലോകത്ത് സന്നദ്ധ സേവനം മഹത്വരമായകാര്യമാണെന്നും സേവനപ്രവര്‍ത്തനങ്ങള്‍ ജീവിതത്തിലുടനീളം നടത്തേണ്ടതാണെന്നും അതിന് ഹജ്ജ് വളണ്ടിയര്‍ സേവനം ഒരു പ്രേരണ ആകട്ടെ എന്നും വേദി ഉത്ഘാടനം നിര്‍വഹിക്കവെ അബ്ദുല്‍ നാസര്‍ അന്‍വരി ഓര്‍മപ്പെടുത്തി.
ഹജ്ജ് സേവനതിനിറങ്ങിയ വളണ്ടിയര്‍മാരുടെ അനുഭവങ്ങള്‍ പങ്ക് വെച്ചത് ഇനിയും സന്നദ്ധ സേവനത്തിറങ്ങാന്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് പ്രചോതനമാവും എന്ന് സന്നദ്ധ സേവകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെ RSC നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി അഭിപ്രായപെട്ടു. 5 വര്‍ഷം തുടര്‍ച്ചയായി ഹജ്ജ് വളണ്ടിയര്‍ സേവനത്തിനിറങ്ങിയവരെ പ്രത്യേകം പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.
RSC ജിദ്ധ സെന്‍ട്രല്‍ ചെയര്‍മാന്‍ നൌഫല്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഷറഫിയ സഫയര്‍ ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിക്ക് അബ്ദുല്‍ റഹ്മാന്‍ സഖാഫി സ്വാഗതവും മന്‍സൂര്‍ ചുണ്ടംപറ്റ നന്നിയും പറഞ്ഞു.നൌഫല്‍ കോടമ്പുഴ,അലി ബുഖാരി,ഗഫൂര്‍ മാസ്റ്റര്‍ ഖലീല്‍ കൊളപ്പുറം സുജീര്‍ പുത്തന്‍പള്ളി തുടങ്ങിയവര്‍ സംന്ധിച്ചു.

Leave a Reply