നവ്യാനുഭവങ്ങള്‍ പകര്‍ന്നു “സമ്മര്‍വെല്‍”

റിയാദ് : രിസാല സ്റ്റഡി സർക്കിൾ (RSC )റിയാദ് സെൻട്രലിനു കീഴിലെ സ്റ്റുഡന്റ്സ് വിഭാഗം “സമ്മർ വെൽ ” എന്ന പേരിൽ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു പഠന ക്യാമ്പ് നടത്തി . ഇൻസ്പിരേഷൻ ക്ലാസ് കായിക മത്സരങ്ങൾ സ്‌കിൽ ബൂസ്റ്റിംഗ് ഗെയിം തുടങ്ങി പഠനവും വിനോദവും സമന്വയിപ്പിച്ചു ക്രമപ്പെടുത്തിയ സെഷനുകൾ വിദ്യാർഥികൾക്കു നവ്യാനുഭവമായി .വിദ്യാര്‍ത്ഥികളിലെ വ്യത്യസ്ത അഭിരുചികളെ തിരിച്ചറിഞ്ഞു കുരുന്നു മനസ്സുകളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മര്‍വെലിൽ വിദ്യാർഥികൾ തന്നെ നേതൃത്വം നൽകിയ പരിപാടികൾ ശ്രദ്ധേയമായി .പ്രോഗ്രാമിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നു നല്ല ഫീഡ്ബാക്കും പിന്തുണയും ലഭിച്ചത് സംഘടകർക്ക് കൂടുതൽ ആത്മ വിശ്വാസം നൽകി .

ഉമര്‍ അസ്ലമി,സയ്യിദ് ഷബീറലി തങ്ങള്‍,റോഷിന്‍ ആലപ്പുഴ,റോഷിഖ് കൊടുവള്ളി,അഷ്‌റഫ്‌ ഉള്ളാട്ടില്‍ എന്നിവര്‍ വിവിധ സെഷനുകൾ നിയന്ത്രിച്ചു.

Leave a Reply