ബാക്ക് റ്റു മദ്രസ്സ ; നാഷനല്‍ തല ഉത്ഘാടനം ദുബൈ മര്‍കസില്‍ നടന്നു

ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍ സന്ദേശ പ്രഭാഷണം നടത്തുന്നു

 

ദുബൈ : മദ്‌റസ വിദ്യാഭ്യാസത്തിന്‍റെ പുതിയ അധ്യയന      വര്‍ഷത്തില്‍   അറിവ്  നുകരാന്‍   വിദ്യാലയങ്ങളില്‍   എത്തിയ  കൂട്ടുകാരെ സ്വീകരിക്കാന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ മദ്രസ്സകളില്‍ ബാക്ക് റ്റു മദ്രസ്സ സംഘടിപ്പിച്ചു

നാഷനല്‍ തല ഉത്ഘാടനം ദുബൈ മര്‍ക്കസില്‍  ആര്‍ എസ് സി സെന്‍ട്രല്‍ ചെയര്‍മാന്‍ സൈനുദ്ധീന്‍ വിളയിലിന്‍റെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് സെന്‍ട്രല്‍  ഡെപ്പ്യുട്ടി പ്രസിഡന്‍റ് അബ്ദുല്‍സലാം സഖാഫി വെള്ളലശ്ശേരി ഉല്‍ഘാടനം ചെയ്തു  എസ് വൈ എസ് കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ആര്‍ പി  ഹുസൈന്‍ മാസ്റ്റര്‍ സന്ദേശ പ്രഭാഷണം നടത്തി  സുലൈമാന്‍ ഹാജി  കന്മനം , കബീര്‍ കെ.സി , ഉബൈദ് സഖാഫി ,സുഹൈല്‍ കമ്പില്‍ , ഷമീര്‍ പി ടി  എന്നിവര്‍ സംബന്ധിച്ചു.

അബൂദാബി ,ദുബൈ , അല്‍ ഐന്‍ ,ഷാര്‍ജ , റാസല്‍ഖൈമ  സെന്‍ട്രലുകളിലെ  വിവിധ മദ്രസ്സകളില്‍ ബാക്ക് റ്റു മദ്രസ്സ യും ,പ്രവേശനോത്സവും നടന്നു   കുട്ടികളുടെ വ്യത്യസ്ത  കലാപരിപാടികളും , മധുരം വിതരണം സംഗമങ്ങളില്‍ നടന്നു

 

 

Leave a Reply