ആർ.എസ്.സി ഹജ്ജ് വളണ്ടിയേസിനെ ആദരിച്ചു

ജുബൈൽ: രിസാല സ്റ്റഡീസർക്കിൾ ജുബൈൽ സെൻട്രലിൽ നിന്ന് ഈ വർഷം ഹജ്ജ് വളണ്ടിയേഴ്സ് സേവനത്തിന് പങ്കെടുത്തവരെ ആർ.എസ്.സി ജുബൈൽ കമ്മിറ്റി ആദരിച്ചു. പ്രവാസി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഐ.സി.എഫ് ജുബൈൽ സെൻട്രൽ സെക്രട്ടറി അബ്ദുസ്സലാം കായക്കൊടി ഉദ്ഘാടനം ചെയ്തു. സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്ഥലകാലങ്ങളുടെ പരിമിതിയില്ലെന്നും, സാമൂഹ്യ പ്രവർത്തനങ്ങൾ ജീവിത ഭാഗമാക്കണമെന്നും സന്ദേശ പ്രഭാഷണം നടത്തിയ ആർ.എസ്.സി സൗദി (ഈസ്റ്റ്)  നാഷനൽ ചെയർമാൻ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ പറഞ്ഞു. ഹജ്ജിനെത്തുന്ന ലക്ഷക്കണക്കിന് ഹജ്ജാജിമാർക്ക് ദേശ,ഭാഷാ വ്യത്യാസമില്ലാതെ സഹായിക്കുന്നതിനും, സേവനങ്ങൾ ചെയ്യുന്നതിനുമായി കഴിഞ്ഞ ഒമ്പത് വർഷമായി കേന്ദ്രീകൃത സേവനരംഗത്ത് ആർ.എസ്.സി പ്രവർത്തിക്കുന്നുണ്ട്. സേവനത്തിന്റെ മറക്കാനാവാത്ത അനുഭവങ്ങളുമായി ജുബൈലിൽ തിരിച്ചെത്തിയ സംഘം അവരുടെ അനുഭവങ്ങൾ സംഗമത്തിൽ പങ്ക് വച്ചു. വളണ്ടിയേഴ്സിനുളള ഉപഹാരപത്രം ആർ.എസ്.സി. നാഷനൽ രിസാല കൺവീനർ ഷഫീഖ് ജൗഹരി കൈമാറി. നൗഫൽ ചിറയിൽ, അബ്ദുൽ മജീദ് താനാളൂർ, നിജാം വൈക്കം, അബ്ദുൽ ജലീൽ കൊടുവളളി, സുൽഫിക്കർ പളളിമുക്ക്  എന്നിവർ സംസാരിച്ചു. ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിന് ശബീർ കരുനാഗപ്പളളി സ്വാഗതവും, ജംഹറലി നരിക്കുനി നന്ദിയും ആശംസിച്ചു.

Leave a Reply