സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു.

റിയാദ്‌: രിസാല സ്റ്റഡി സർക്കിളിനു കീഴിൽ 2017 നവംബർ 10,11 തിയ്യതികളിൽ റിയാദിൽ വെച്ച്‌ നടക്കുന്ന സെൻട്രൽ സാഹിത്യോത്സവിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.ഐ സി എഫ്‌ നാഷണൽ പബ്ലിക്കേഷൻ പ്രസിഡണ്ട്‌ അബ്ദു സലാം വടകര ഭാരവാഹികളെ പ്രഖ്യാപിച്ചു.
അബൂബക്കർ അൻ വരി ചെയർമാൻ, ബഷീർ മാസ്റ്റർ നാദാപുരം കൺവീനർ, ലുക്‌ മാൻ പാഴൂർ ട്രഷറർ തുടങ്ങി വിപുലമായ 111 അംഗ സ്വാഗത സംഘമാണു നിലവിൽ വന്നത് .
ഈ കാല ഘട്ടത്തിലെ സാഹിത്യോത്സവിന്റെ ആവശ്യകതയും സാഹിത്യവും ഇസ്‌ലാമും തമ്മിലുള്ള അഭേദ്യമായ ബന്ധവും സാഹിത്യ കലകൾക്ക് വന്നു കൊണ്ടിരിക്കുന്ന പരിണാമങ്ങളും പ്രതിപാദിച്ചു ഐ.സി.എഫ് സൗദി നാഷണൽ ഫിനാൻസ് കൺവീനർ അബൂബക്കർ അൻവരി സംസാരിച്ചു .
ആർ എസ്‌ സി മിഡിൽ ഈസ്റ്റ്‌ കൺവീനർ ജാബിറലി പത്തനാപുരം,അബ്ദുൾ നാസർ അഹ്‌സനി, കുഞ്ഞബ്ദുള്ള പേരാമ്പ്ര, ഫൈസൽ മമ്പാട്, അഷ്റഫ്‌ ഓച്ചിറ,ഹുസൈന്‍ അലി കടലുണ്ടി തുടങ്ങിയവർ ആശംസകൾ നേർന്നു.സെൻട്രൽ ചെയർമാൻ ബഷീർ മിസ്ബാഹി പരിപാടിക് അദ്ധ്യക്ഷത വഹിച്ചു .മുനീർ അടിവാരം ആമുഖം അവതരിപ്പിച്ചു.മുജീബ്‌ തുവ്വക്കാട്‌ സ്വാഗതവും ബഷീർ മാസ്റ്റർ നാദാപുരം നന്ദിയും പറഞ്ഞു

Leave a Reply