സാഹിത്യോത്സവ് സ്വാഗത സംഘം രൂപവത്കരിച്ചു

പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സർക്കിൾ(RSC) ദമ്മാം സെൻട്രൽ നവംബർ 10 ,11 തീയതികളിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ സ്വാഗതസംഗം നിലവിൽവന്നു.
സൗഹൃദപരമായ മത്സരങ്ങളിലൂടെ പ്രവാസി ചെറുപ്പങ്ങളുടെ കഴിവുകളെ സമ്പന്നമാക്കുക വഴി,സാംസ്കാരിക രംഗത്ത് സജീവമാകാനും കലാ, സാഹിത്യങ്ങളിലെ മൂല്യശോഷണത്തിന് ബദലൊരുക്കുകയെന്ന ലക്ഷ്യത്തോടുകൂടിയുണ്സാഹിത്യോത്സവുകൾ സംഘടിപ്പിക്കപ്പെടുന്നത് .ആർ എസ് സി കഴിഞ്ഞ എട്ട് വർഷമായി പ്രവാസ ലോകത്തു സാഹിത്യോത്സവ് സംഘടിപ്പിച്ചുവരുന്നുണ്ട്.
ICF ദമാം സെൻട്രൽ പ്രസിഡന്റ് സമദ് മുസ്‌ലിയാർ സംഗമം ഉത്ഘാടനം ചെയ്തു .RSC ഗൾഫ് കൗൺസിൽ കൺവീനർ അബ്ദുൽബാരിനദ്‌വി ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ദുറഹിമാൻ ദാരിമി ചെയര്മാന് , ലത്തീഫ് പള്ളത്തടുക്ക ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി അമാനി സാമ്പത്തിക സമിതി ചെയര്മാന് തുടങ്ങി 133 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്വാഗതസംഘ സമിതി.സമകാലിക ലോകത്തു സാഹിത്യോത്സവുകൾ നിർവഹിക്കുന്നതു വലിയ ഉത്തരവാദിത്തമാണെന്നും ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്താൻ നാം പ്രതേകം ശ്രദ്ധ ചെലുത്തണമെന്ന ആശയവും സംഗമത്തിൽ പങ്കുവെച്ചു . ശരീഫ് സഖാഫി , യൂസഫ് സഅദി അയ്യങ്കേരി , ഖിള്ർ മുഹമ്മദ് അൻവർ കളറോഡ് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.
സെൻട്രൽ ചെയർമാൻ ഹസൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു.. ബഷീർ ബുഖാരി സാഹിത്യോത്സവ് പരിചയപ്പെടുത്തി . റഹൂഫ് പാലേരി സ്വാഗതവും ലത്തീഫ് പള്ളത്തടുക്ക നന്ദിയും പറഞ്ഞു

Leave a Reply