“RSC സാഹിത്യോത്സവ് 2017 ” സ്വാഗതസംഘം രൂപീകരിച്ചു

ജുബൈൽ :രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സഹിത്യോത്സവിന്റെ ജുബൈൽ സെൻട്രൽതല സ്വാഗതസംഘം നിലവിൽ വന്നു. പ്രസ്ഥാനത്തിന്റെ പൊതു മുഖമായ മുസ്ലിം ജമാഅത്ത് നിലവിൽ വന്ന് ആദ്യത്തെ സഹിയോത്സവണിത് .101 അംഗങ്ങളുള്ള വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചത് .  ജുബൈൽ സിറ്റി ഹാളിൽ ചേർന്ന സംഗമം  ICF ജുബൈൽ സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡന്റ്  സിദ്ധീഖ് ഇർഫാനി ഉദ്ഘാടനം ചെയ്തു. ICF സെൻട്രൽ അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് അബ്ദുൾ ജലീൽ കൊടുവള്ളി പ്രഖ്യാപനം നടത്തി. RSC സൗദി ഈസ്റ്റ് നാഷനൽ ജനറൽ കൺവീനർ അൻസർ കൊട്ടുകാട് സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു. ആർ എസ് സി ഗൾഫ് കൗൺസിൽ സ്റ്റുഡൻസ് കൺവീനർ നൗഫൽ ചിറയിൽ, ICF സെൻട്രൽ സെക്രട്ടറി അബ്ദുൾ സലാം കായക്കൊടി, ഇമാമുദ്ദീൻ നിസാമി എന്നിവർ സംസാരിച്ചു. സെൻട്രൽ കലാലയം കൺവീനർ അബ്ദുൾ റഷീദ് വാടാനപ്പള്ളി സ്വാഗതവും സ്വാഗതസംഘം കൺവീനർ ശുക്കൂർ ചാവക്കാട് നന്ദിയും പറഞ്ഞു.

Leave a Reply