വിസ്ഡം കമ്യൂൺ സമാപിച്ചു

ആർ എസ് സി ഖത്വർ നാഷണൽ വിസ്ഡം സമിതിക്ക് കീഴിൽ വിസ്ഡം കമ്മ്യൂൺ സംഘടിപ്പിച്ചു.

“വിജയകരമായ ചിന്താ പ്രക്രിയ” എന്ന ശീർഷകത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞനും മർക്കസ് നോളജ് സിറ്റി സി.ഇ.ഒ യുമായ ഡോക്ടർ. അബ്ദുസലാം വിഷയമവതരിപ്പിച്ചു.

ദോഹയിലെ ഗൾഫ് പാരഡൈസ് ഹോട്ടലിൽ വിവിധ തലങ്ങളിലുമുള്ള യുവ പ്രഫഷണലുമാർ ഒരുമിച്ചുകൂടിയ പരി പാടിയിൽ , ജീവിതത്തിലെ ആത്മീയ ഭൗതിക വിജയത്തിന്റെ മാർഗവും പ്രാപ്തിയും ചർച്ച ചെയ്യപ്പെട്ടു. പരിപാടിയിൽ ഹബീബ് മാട്ടൂൽ അധ്യക്ഷത വഹിച്ചു വിസ്ഡം കൺവീനർ ത്വൽഹത്ത് ചാവക്കാട് സ്വാഗതവും മൻസൂർ നാകോല നന്ദിയും പറഞ്ഞു

Leave a Reply