സാഹിത്യോത്സവ് ബ്രോഷർ പ്രകാശനം ചെയ്തു


ദമ്മാം : രിസാല സ്റ്റഡി സർക്കിൾ നാഷണൽ  സാഹിത്യോത്സവ് ബ്രോഷർ പ്രകാശനം ചെയ്തു .പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ യുവ കവി ഇഖ്ബാൽ വെളിയംകോടിനു കോപ്പി നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത് .ഗൾഫ്‌ മലയാളികൾക്ക്‌ സർഗ വസന്തമൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ് നാഷനൽ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഒൻപതാമത് സാഹിത്യോത്സവണിത് . നവമ്പർ 24 നു അൽഅഹ്സയിൽ നടക്കുന്ന നാഷണൽ സഹിത്യോൽസവിൽ 10 സെൻട്രലുകളിൽ നിന്നായി 600 ൽ പരം മത്സരികൾ പങ്കെടുക്കും . യൂണിറ്റ് , സെക്ടർ , സെൻട്രൽ മത്സരങ്ങളിൽ നിന്ന് വിജയിച്ച പ്രതിഭകൾക്കാണ് നാഷണൽ സാഹിത്യോത്സവിൽ അവസരം ലഭിക്കുക . 9 വിഭാഗങ്ങളിലായി 67 ഇനങ്ങളിലാണ് കലാ മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത് . RSC ഗൾഫ് കൌൺസിൽ കലാലയം കൺവീനർ ലുഖ്മാൻ വിളത്തുർ RSC സൗദി നാഷണൽ ഫൈനാൻസ് കൺവീനർ അഷ്‌റഫ് ചാപ്പനങ്ങാടി രിസാല കൺവീനർ ഷഫീഖ് ജൗഹരി എക്സികുട്ടീവ് അംഗം സാദിഖ് സഖാഫി ജഫനി എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു .

Leave a Reply