ഫുജൈറ സെൻട്രൽ സാഹിത്യോത്സവ്; മീഡിയ പാർക് കൺവെൻഷൻ സെന്‍ററില്‍ നടന്നു

 

ഫുജൈറ: രിസാല സ്റ്റഡി സർക്കിള്‍  പത്താം എഡിഷൻ ഫുജൈറ സെൻട്രൽ  സാഹിത്യോത്സവ്   മീഡിയ പാർക് കൺവെൻഷൻ സെൻറ്ററിൽ നടന്നു.
അമ്പതിൽ പരം മത്സര ഇനങ്ങളിൽ വനിതകളടക്കം ജനറൽ,സീനിയർ, സെക്കന്ററി, ജൂനിയർ, പ്രൈമറി വിഭാഗങ്ങളില്‍  മാറ്റുരച്ച മത്സരത്തിൽ ഖോർഫക്കാൻ സെക്ടർ ഒന്നാം സ്ഥാനവും ഫുജൈറ ടൗൺ, കൽബ എന്നീ സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനവും നേടി

ഖോർഫക്കാൻ  സെക്ടറിലെ  മുഹമ്മദ് ത്വാഹിർ  കലാപ്രതിഭ പട്ടവും, ഫുജൈറ സെക്ടറിലെ   ഫാത്തിമ ഹുസ്ന സർഗ്ഗ പ്രതിഭ പട്ടവും കരസ്ഥമാക്കി.

സാബിത്ത് വാടിയിലിന്‍റെ  അദ്ധ്യക്ഷതയിൽ  വ്യവസായിയും,  സാമൂഹിക പ്രവർത്തകനുമായ സജി ചെറിയാൻ സമാപന സംഗമം  ഉദ്ഘാടനം ചൈതു. ഫൈസൽ ബുഖാരി സന്ദേശ പ്രഭാഷണവും അബ്ദുൽ ഗഫൂർ അമാനി മുഖ്യ പ്രഭാഷണവും നടത്തി.
അഹമദ് അൻവരി, അലി അസ്ഗർ അസ്ഹരി, ഹനീഫ ഹാജി അൽ സദീം ട്രാവൽസ് , ഹുസൈൻ ഹാജി പയ്യോളി, നാസർ ഹാജി പല്ലാർ, അബ്ദുൽ ഗഫൂർ ലുലു ഗ്രൂപ്പ് ഫുജൈറ, റഫീഖ് അൽ മദീന ദിബ്ബ, , അബ്ദുൽ മജീദ് കരേക്കാട് , സുഹൈൽ പാലക്കോട്  തുടങ്ങിയവര്‍  സംബന്ധിച്ചു. ജുനൈദ് ഇരിണാവ് സ്വാഗതവും അബൂത്വാഹിർ നന്ദിയും പറഞ്ഞു.