എജ്യൂ എക്‌സ്‌പോ ; വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ഷണിക്കുന്നു

അജ്മാന്‍ : ആർ എസ് സി യു എ ഇ ദേശീയ സാഹിത്യോത്സവിനോടാനുബന്ധിച്ച്‌ അജ്മാൻ വുഡ്ലെം പാർക്ക് സ്‌കൂളിൽ സംഘടിപ്പിക്കുന്ന എജ്യൂ എക്‌സ്‌പോയിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ഷണിക്കുന്നു.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  മികച്ച കോഴ്സുകൾ,  തുടര്‍പഠന സൗകര്യങ്ങൾ, കോച്ചിംഗ് സെന്‍റര്‍, റെസിഡൻഷ്യൽ സ്‌കൂളുകൾ, ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവാസി രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എജ്യൂ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്

ജനുവരി 18 നു അജ്‌മാനിലെ ദേശീയ സാഹിത്യോത്സവ് നഗരിയിലാണ് എജ്യൂഫെസ്റ്റ് ഒരുക്കുന്നത് കേരളത്തിലെ സ്ഥാപനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നൽകുന്നത്  കൂടുതല്‍ വിവരങ്ങള്‍ക്ക് +971557661883 നമ്പറില്‍ ബന്ധപ്പെടുക.