അബുദാബിസിറ്റി സെന്‍ട്രല്‍ സാഹിത്യോത്സവ് ; അൽ വഹ്ദ സെക്ടര്‍ ജേതാക്കള്‍

ആർ. എസ്. സി. ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു

 

അബുദാബി : ആര്‍ എസ് സി കലാലയം പത്താം എഡിഷൻ  അബുദാബി സിറ്റി സെന്‍ട്രല്‍ സാഹിത്യോത്സവ് അബുദാബി ഫോക്ക്‌ലോർ തിയേറ്ററിൽ നടന്നു.

ആർ. എസ്. സി. സെൻട്രൽ ചെയർമാൻ  സുബൈർ ബാലുശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം ഐ.  സി. എഫ്. സെൻട്രൽ പ്രസിഡന്റ് ഹംസ അഹ്സനി ഉദ്ഘാടനം ചെയ്തു. ആർ. എസ്. സി. ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും സ്വാഗത സംഘം ജനറൽ കൺവീനറുമായ അബ്ദുൽ ബാരി പട്ടുവം, നാസർ മാസ്റ്റർ, ഫഹദ് സഖാഫി  തുടങ്ങിയവർ ആശംസകള്‍  അറിയിച്ചു.

മുപ്പത് യൂനിറ്റുകളിൽ നിന്ന് മികവ് തെളിയിച്ച് ഖാലിദിയ,  നാദിസിയ,  മദീന സായിദ്, മുറൂർ,  അൽ വഹ്ദ സെക്ടറുകളിൽ നടന്ന മത്സരങ്ങളിൽ ജേതാക്കളായ നാന്നൂറിലതികം  പ്രതിഭകളാണ് 79 ഇനങ്ങളിൽ വാദി ഹത്ത,  വാദി ശീസ്, വാദി സിജി എന്നീ വേദികളിലായി പ്രതിഭാത്വം തെളിയിച്ചത്

അൽ വഹ്ദ,  നാദിസിയ,  ഖാലിദിയ സെക്ടറുകൾ യഥാർത്ഥ ക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഖാലിദിയ സെക്ടറിലെ ഫഹീം അബ്ദുൽ സലാം കലാപ്രതിഭയായും മുറൂര്‍ സെക്ടറിലെ മുഹമ്മദ്‌ റമീസ്, നാദിസിയ്യ സെക്ടറിലെ ഫാത്തിമ മുഹമ്മദ്‌ എന്നിവർ സർഗ്ഗ പ്രതിഭകളായും തെരഞ്ഞെടുക്കപ്പെട്ടു.

ഇട വേളകളിൽ വ്യത്യസ്തമായ ഗാന ശീലുകളുയർത്തി സദസ്സിനെ ആവേശം പരിതരാക്കിയ  മഴവിൽ സംഘം, ഇശൽ മെഹ്ഫിൽ, മീഡിയ വാൾ,  ആർട്ട്‌ ഗ്യാലറി, ഐ. പി. ബി. പവലിയൻ,  ലൈവ് കിച്ചൺ തുടങ്ങിയവ സാഹിത്യോത്സവിലെ പ്രധാന ആകര്‍ശകങ്ങളായിരുന്നു. വിദ്യാഭ്യാസ-സാഹിത്യ-സാംസ്കാരിക  സെഷനുകൾ മീഡിയ വാളിൽ നടന്നു.

അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡ് മെമ്പർ ഖാൻ സുറൂർ സമാൻ ഖാൻ ദേശീയ ഉദ്ഗ്രഥന സമ്മേളന-ദൃശ്യാവിഷ്‌ക്കാരം സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. യൂസഫ് ചാവക്കാട്(ലൈറ്റ് ടവർ  ഇവെന്റ്സ് മാനേജിങ് ഡയറക്ടർ ),സവാദ് സി(UAE എക്സ്ചേഞ്ച് ക്ലസ്റ്റർ ഹെഡ് ),അഡ്വ.  സോട്ടി പോളികാർപ്പ് (കെ. പി., ലീഗൽ അഡ്വൈസറി ആൻഡ്‌ കൺസൾട്ടന്റ് ),  ബഷീർ കൊയിലാണ്ടി (ശക്തി തിയേറ്റേഴ്സ് സെക്രട്ടറി),  നൗഷാദ് കോട്ടക്കൽ(കേരള സോഷ്യൽ സെന്റർ ), മുഹമ്മദ്‌ ചോറ്റൂർ, റാഫി മഞ്ചേരി, ഫത്താഹ് മുള്ളൂർക്കര, ബിന്യാമിൻ  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

ഐ. സി. എഫ്. സെൻട്രൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്രയുടെ  അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ആർ. എസ്. സി. ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രവാസി രിസാല എക്സിക്യൂട്ടീവ് എഡിറ്റർ ടി. എ.  അലി അക്ബർ സന്ദേശ പ്രഭാഷണം നടത്തി. ആർ. എസ്. സി. ഗൾഫ് കൗൺസിൽ കൺവീനർ ഷമീം തിരൂർ,  ആർ. സി. നാഷനൽ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി, സ്റ്റുഡന്റ്സ് സിണ്ടിക്കേറ്റ് ഡീൻ സി. ഒ. കെ. മുഹമ്മദ് മാസ്റ്റർ, സിദ്ധീഖ് അൻവരി, ലത്തീഫ് ഹാജി മാട്ടൂൽ, ഹംസ മദനി, ഖാസിം പുറത്തീൽ, അബ്ദുറഹ്മാൻ ഹാജി, പി. സി. ഹാജി കല്ലാച്ചി, നദീർ മാസ്റ്റർ, സുഹൈൽ പാലക്കോട്, സമദ് സഖാഫി, ഹനീഫ ബാലുശ്ശേരി, സിദ്ധീഖ് പൊന്നാട്, അസ്ഫർ മാഹി, എഞ്ചി. യാസിർ വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു. സഈദ് വെളിമുക്ക് സ്വാഗതവും നൗഫൽ ഉപവനം നന്ദിയും പറഞ്ഞു.