ഹര്‍ത്താലുകള്‍ ആഭാസമാവരുത് – കലാലയം സാംസ്‌കാരിക വേദി

അബ്ബാസിയ: പ്രതിഷേധ സൂചകമായും അവകാശ ലംഘനങ്ങള്‍ക്കെതിരെയും ആഹ്വാനം ചെയ്യപ്പെടുന്ന ഹര്‍ത്താലുകള്‍ ആഭാസകരമാവരുതെന്ന് കുവൈത്ത് കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന  ‘ഹര്‍ത്താലിന്റെ രാഷ്ട്രീയം’ ചര്‍ച്ചാ സംഗമത്തില്‍ അഭിപ്രായപ്പെട്ടു.
ഒരു വിഭാഗം തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഹര്‍ത്താല്‍ മറ്റുള്ളവരുടെ മൗലിക അവകാശങ്ങള്‍പോലും നിഷേധിക്കുമ്പോള്‍ അത് തീര്‍ത്തും ഫാഷിസമാണ്. മാത്രമല്ല തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ പോലും തകര്‍ക്കുന്ന രൂപത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. തോമസ് മാത്യു കടവില്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഫാറൂഖ് ഹമദാനി, അഹ്മദ് കെ.മാണിയൂര്‍, സലീം കൊച്ചന്നൂര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു. ഐ സി എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ദാരിമി അധ്യക്ഷ്യത വഹിച്ചു. സംഗമത്തില്‍ മോഡറേറ്ററായി അബ്ദുല്ല വടകര ചര്‍ച്ചകള്‍ നിയന്ത്രിച്ചു.