ആര്‍.എസ്.സി. ബഹ്‌റൈന്‍ ദേശീയ സാഹിത്യോത്സവിന് സമാപനം: മുഹറഖ് സെന്‍ട്രല്‍ ചാമ്പ്യന്‍മാര്‍

മനാമ: പ്രവാസി മലയാളികളുടെ സര്‍ഗാത്മകതയുടെ പങ്ക് വെപ്പുകള്‍ക്ക് വിശാലമായ അവസരമൊരുക്കി കഴിഞ്ഞ നവംബറില്‍ ആരംഭിച്ച ആര്‍.എസ്.സി. സാഹിത്യോത്സവ് ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസില്‍ നടന്ന ദേശീയ തലമത്സരത്തോടെ സമാപിച്ചു .മനാമ, മുഹറഖ്, റിഫ എന്നീ സെന്‍ട്രലുകളില്‍ നിന്നായി തിരെഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകള്‍ 6 വിഭാഗങ്ങളിലായി മാറ്റുരച്ച പത്താമത് ദേശീയ സാഹിത്യോത്സവ് ഐ.സി.എഫ്. നാഷനല്‍ അഡ്മിന്‍ പ്രസിഡന്റ്‌
വി.പി.കെ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ സലാം മുസ്ല്യാര്‍ കോട്ടക്കല്‍, സി.എച്ച്. അശ്‌റഫ്, ഷാഫി വെളിയങ്കോട്, നസീര്‍ പയ്യോളി, റഫീക്ക് മാസ്റ്റര്‍ നരിപ്പറ്റ, നജ്മുദ്ദീന്‍ പഴമള്ളൂര്‍ സംബന്ധിച്ചു.

പ്രൈമറി വിഭാഗം മുതല്‍ ജനറല്‍ തലം വരെയുള്ള മത്സരാര്‍ത്ഥികള്‍ക്കായി ഖവാലി, മാപ്പിളപ്പാട്ട്, മാലപ്പാട്ട്, ബുര്‍ദ, കവിതാപാരായണം, കഥ പറയല്‍, കൊളാഷ്, സ്‌പോട് മാഗസിന്‍ തുടങ്ങി 85 ഇനങ്ങളിലായി പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും നടത്തിയ മത്സരത്തില്‍ 430 പോയിന്റ് നേടി മുഹറഖ് സെന്‍ട്രല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയപ്പോള്‍ മനാമ, റിഫ സെന്‍ട്രലുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയെടുത്തു.

വൈകീട്ട് നടന്ന സമാപന സമ്മേളനം ആര്‍.എസ്.സി നാഷനല്‍ ചെയര്‍മാന്‍ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു . മുഖ്യാതിഥിയും പ്രവാസി രിസാല എക്‌സിക്യൂട്ടീവ് എഡിറ്റുമായ ടി..എ. അലി അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി. വിജയികള്‍ക്ക് മമ്മൂട്ടി മുസ്ല്യാര്‍ വയനാട്, വി.പി.കെ. അബൂബക്കര്‍ ഹാജി, നിസാര്‍ സഖാഫി, നാസര്‍ ഫൈസി അബ്ദുസ്സമദ് കാക്കടവ്, സുബൈര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഷംസുദ്ദീന്‍ സഖാഫി, അബ്ദുറഹീം മുസല്യാര്‍ അത്തിപ്പറ്റ, സി.എച്ച് അശ്‌റഫ്, നസീര്‍ പയ്യോളി, വി.പി.കെ. മുഹമ്മദ്, ഫൈസല്‍ കൊല്ലം, ഷഹീന്‍ അഴിയൂര്‍, ബഷീര്‍ മാസ്റ്റര്‍ ക്ലാരി, നവാസ് പാവണ്ടൂര്‍ പ്രസംഗിച്ചു. ഫൈസല്‍ ചെറുവണ്ണൂര്‍ സ്വാഗതവും അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.