കലാലയം സാഹിത്യ മത്സരം ; സമ്മാനങ്ങള്‍ വിതരണം ചെയ്തു

അജ്മാന്‍ : കലാലയം സാംസ്‌കാരിക വേദി സാഹിത്യോത്സവിനോടനുബന്ധിച്ചു യു.എ.ഇ ലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണനം ചെയ്തു . അജ്മാന്‍ വുഡ് ലെം പാര്‍ക്ക് സ്‌കൂളില്‍ നടന്ന
സാംസ്‌കാരികോത്സവത്തില്‍ കഥക്ക് അര്‍ഹയായ കല്യാണി ശ്രീകുമാറിന് വേണ്ടി ശ്രീകുമാറും കവിതക്ക് അര്‍ഹനായ മുനീര്‍ കെ ഏഴൂരും യഥാ ക്രമം പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടര്‍ കെ ചന്ദ്രസേനന്‍ , റേഡിയോ ഏഷ്യ ന്യൂസ് ഹെഡ് ഹിശാം അബ്ദു സ്സലാം എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി . ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിച്ചു .