ജിദ്ദ: ആധുനിക സാങ്കേതിക വിദ്യകള്‍ വിവേകത്തോടെ ഉപയോഗപ്പെടുത്തി പരീക്ഷാ കാലം വേഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്ന തരത്തില്‍ ക്രമീകരിക്കണമെന്ന് ആര്‍ എസ് സി ജിദ്ദ സ്റ്റുഡന്റ്‌സ് സിന്‍ഡിക്കേറ്റ് നേതൃത്വത്തില്‍ നടന്ന പ്രീ എക്‌സാം ട്രൈനിംഗില്‍ അഭിപ്രായപ്പെട്ടു. സെക്കന്ററി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രെയ്‌നിംഗ് ക്ലാസ് മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഇക്ബാല്‍ പൂക്കുന്ന് നേതൃത്വം നല്‍കി. സാങ്കേതിക വിദ്യകള്‍ പുതുതലമുറ കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന പഠന രീതിയാണ് കൈക്കൊള്ളേണ്ടത്. അതോടൊപ്പം ആവിശ്യമില്ലാത്ത ഇന്റര്‍നെറ്റ് ഇടങ്ങള്‍ തിരിച്ചറിഞ്ഞ് മാറ്റി വെക്കുകയും വേണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മപെടുത്തി. പഠനത്തിന്റെ ഏകാഗ്രതക്കും സ്ഥിരോത്സാഹത്തിനും ഭക്ഷണക്രമം പാലിക്കണം. പ്രാര്‍ത്ഥന മനസ്സിന്റെ ശക്തിയെ നിലനിര്‍ത്തുന്ന ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. സ്റ്റുഡന്റ് സിന്റിക്കേറ്റ് ഡീന്‍ ഹമീദ് മുസ്ലിയാര്‍ അധ്യക്ഷനായ പരിപാടിയില്‍ ഷൗകത്ത് മാസ്റ്റര്‍ സ്വാഗതവും സ്വാദിഖ് ചാലിയാര്‍ നന്ദിയും പറഞ്ഞു. ആര്‍ എസ് സി ജിദ്ദ സെന്‍ട്രല്‍ കണ്‍വീനര്‍ മന്‍സൂര്‍, സ്റ്റുഡന്റ്‌സ് കണ്‍വീനര്‍ യഹിയ വളപട്ടണം, ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.