ആര്‍ എസ് സി മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ബഹ്‌റൈന്‍ നാഷനല്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. സല്‍മാബാദ് സുന്നി സെന്ററില്‍ നടന്ന സംഗമത്തില്‍ ഐ സി എഫ് നാഷനല്‍ നേതാക്കളായ വി.പി.കെ അബൂബക്കര്‍ ഹാജി, റഫീക്ക് മാസ്റ്റര്‍ നരിപ്പറ്റ, സലാം മുസ്‌ല്യാര്‍ കോട്ടക്കല്‍, സി .എച്ച് അഷ്‌റഫ്, സിയാദ്, എന്നിവരും അന്‍വര്‍ സലീം സഅദി, അബ്ദുറഹീം സഖാഫി വരവൂര്‍, വി.പി.കെ മുഹമ്മദ്, ശംസുദ്ധീന്‍ സഖാഫി, ഷാഫി വെളിയങ്കോട്, സാമൂഹിക പ്രവര്‍ത്തകരായ രാജു ഇരിങ്ങല്‍, ഗഫൂര്‍ കൈപ്പമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹംസ ഖാലിദ് സഖാഫി, അബ്ദുള്ള രണ്ടത്താണി, അശ്റഫ് മങ്കര, ഫൈസല്‍ ചെറുവണ്ണൂര്‍, ഷഹീന്‍ അഴിയൂര്‍, ഫൈസല്‍ കൊല്ലം, നജ്മുദ്ധീന്‍ പഴമള്ളൂര്‍, ഇര്‍ഫാദ് ഊരകം നേതൃത്വം നല്‍കി.