ഹജ്ജ്: ആര്‍ എസ് സി വളണ്ടിയര്‍മാര്‍ക്ക് ട്രെയിനിംഗ്‌ ക്യാമ്പ് സംഘടിപ്പിച്ചു

മക്ക: മക്ക ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ വളണ്ടിയര്‍മാര്‍ക്ക് ട്രെയിനിംഗ്‌ ക്യാമ്പ് സംഘടിപ്പിച്ചു. ഹനീഫ് അമാനി മുഖ്യ പ്രഉഭാഷണം നടത്തി. ഹജ്ജ് സേവനം തിരുനബിയും അനുചരന്മാരും പുലര്‍ത്തിയ മാതൃകയാണെന്നും അത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ് വേളകളില്‍ സേവനങ്ങള്‍ ചെയ്യാന്‍ പ്രവാചകര്‍ പ്രത്യേകം ആളുകളെ ചുമതല പെടുത്താറുണ്ടായിരുന്നുവെന്നും തിരുനബിയുടെ സേവന മാതൃകകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സേവനത്തിനു തയ്യാറാവണമെന്നും വളണ്ടിയര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

സാറാസിത്തീന്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം രക്ഷാധികാരി ടി എസ് ബദറുദ്ധീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജലീല്‍ മാസ്റ്റര്‍ വടകര ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കുറുകത്താണി, സല്‍മാന്‍ വെങ്ങളം എന്നിവര്‍ പ്രസംഗിച്ചു. ഷാഫി ബാഖവി, മുസ്തഫ കാളോത്ത്, യാസിര്‍ സഖാഫി, സിറാജ് വില്യാപ്പള്ളി, മുഹമ്മദ് വലിയോറ, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു. മുസ്തഫ പട്ടാമ്പി സ്വാഗതവും ഇസ്ഹാഖ് ഫറോഖ് നന്ദിയും പറഞ്ഞു.