മക്കയിലെത്തിയ ആദ്യ മലയാളി ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി

മക്ക: എട്ട് ദിവസത്തെ മദീന സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ നാല് മണിയോടുകൂടി മക്കത്ത് എത്തിയ ഗവണ്‍മെന്റ്‌റ് മലയാളി ഹാജിമാരുടെ ആദ്യ സംഘത്തിന് ഐ സി എഫ് ആര്‍ എസ് സി വളണ്ടിയര്‍മാര്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ശക്തമായ ചൂടിനെയും വെയിലിനെയും പ്രതിരോധിക്കാനുള്ള കുട നല്‍കിയായിരുന്നു അവരെ സ്വീകരിച്ചത് ഈ മാസം ഏഴാം തിയതി മദീനത്ത് എത്തിയ അഞ്ഞുറോളം മലയാളി ഹാജിമാരിലെ ആദ്യ സംഘമാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോട് കൂടി മക്കയിലെ താമസ കേന്ദ്രമായ അസീസിയയില്‍ എത്തിയത് സ്വീകരണത്തിന് ഹനീഫ അമാനി, ശാഫി ബാഖവി, സിറാജ് വല്യപ്പള്ളി, ഇസ്ഹാഖ് ഖാദിസിയ്യ, യാസിര്‍ സഖാഫി, നാസര്‍ തച്ചംപൊയില്‍, മുജീബ് വാഴിക്കാട്, ശബീര്‍ ഖാദിസിയ്യ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.