മക്ക: അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ ഭൂമിയില്‍ എത്തുന്ന ഹാജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ പ്രവര്‍ത്തകന്മാരുടെ സജീവ പങ്കാളിത്തം വേണമെന്ന് പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനും എസ് വൈ എസ് സംസ്ഥാന നേതാവുമായ ശാഫി സഖാഫി മുണ്ടമ്പ്ര അഭിപ്രായപ്പെട്ടു. വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയ പ്രസ്ഥാന നേതാക്കള്‍ക്ക് ഐ സി എഫ് ആര്‍ എസ് സി സംയുക്തമായി മക്കയിലെ ശരായ അജ്യാദ് ഹോട്ടലില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനം ചെയ്യുന്നതിലൂടെ ഹാജിമാരുടെ പ്രാര്‍ത്ഥനകളില്‍ ഇടം പിടിക്കാനും അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കലും ഹജ്ജ് സേവനത്തിലൂടെ ലഭിക്കുമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. സമസ്ത മുശാവറ അംഗം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഉസ്മാന്‍ കുറുകത്താണി അധ്യക്ഷത വഹിച്ചു. ജലീല്‍ മാസ്റ്റര്‍ വടകര അനുമോദന പ്രഭാഷണം നടത്തി. റാഷിദ് ബിന്‍ ഉസ്മാന്‍ അനുമോദന ഗാനം ആലപിച്ചു. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. പ്രസ്ഥാന നേതാക്കള്‍ക്ക് ഐ സി എഫ് ആര്‍ എസ് സി നേതാക്കന്മാര്‍ ഉപഹാരങ്ങള്‍ നല്‍കി. ഇബ്രാഹിം ഹാജി, മുഹമ്മദ് പറവൂര്‍ എന്നിവര്‍ ആശംസ പ്രസംഗവും കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി സമാപന പ്രഭാഷണവും നടത്തി. സമസ്ത മുശാവറ അംഗങ്ങളായ സിഎച്ച് ഹൈദ്രോസ് മുസ്ലിയാര്‍, പൊന്മള മുഹ്യുദ്ധീന്‍ ബാഖവി, എസ് വൈ എസ് നേതാക്കളായ ഊരകം അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദാലി സഖാഫി വെള്ളിയാട് എന്നിവര്‍ സംബന്ധിച്ചു. സല്‍മാന്‍ വെങ്ങളം, ഷാഫി ബാഖവി, ഹംസ മേലാറ്റൂര്‍, ഹനീഫ് അമാനി, മുഹമ്മദ് മുസ്ലിയാര്‍, മുസ്തഫ കാളോത്ത്, സിറാജ് വില്യാപ്പള്ളി, ഇസ്ഹാഖ്, ഹുസൈന്‍ ഹാജി കൊടിഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി ശിഹാബ് കുറുകത്താണി സ്വാഗതവും മുസ്തഫ പട്ടാമ്പി നന്ദിയും പറഞ്ഞു.