ഓൺലൈൻ കലാശാല; സർഗ്ഗ സംവാദങ്ങളുടെ ഒരാണ്ട് ” ‘കലാരവം’ സംഘടിപ്പിക്കുന്നു 

ഷാര്‍ജ  : യു എ ഇ കലാലയം സാംസ്കാരിക വേദിയുടെ  ‘ഓൺലൈൻ കലാശാല   ഒന്നാം വാര്‍ഷിക ആഘോഷം “കലാരവം”  സംഘടിപ്പിക്കുന്നു

സാഹിത്യ സാംസ്കാരിക സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഓണ്‍ലൈന്‍ വേദിയാണ്   കലാശാല.  പുതിയ സാംസ്കാരിക സംവാദ മുഖം തുറക്കാനും അറിവുകൾ കരസ്ഥമാക്കാനും കലാലയം സാംസ്കാരിക വേദിയുടെ കലാശാലക്ക് സാധിച്ചിട്ടുണ്ട്

ഓഗസ്റ്റ് 25 മുതൽ 28 വരെയാണ് കലാരവം  ഓൺലൈനിൽ നടക്കുന്നത് .  25 ന് രാവിലെ ആർ എസ് സി, യു എ ഇ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി പതാക ഉയർത്തുന്നതോടുകൂടി വാർഷിക പരിപാടിക്ക് തുടക്കമാവും. വൈകീട്ട് 5 ന് പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.  രാത്രി 8 മണിക്ക് ‘സൈബർ  സർഗാത്മകതയും  സാന്ത്വനവും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. എഴുത്തുകാരും പരിസ്ഥിതി പ്രവർത്തകരുമായ  ഇ കെ ദിനേശൻ, ഫൈസൽ ബാവ, ഷാജി ഹനീഫ്, പി ശിവ പ്രസാദ് എന്നിവർ പങ്കെടുക്കും. സ്വാലിഹ് മാളിയേക്കൽ മോഡറേറ്ററായിരിക്കും.

26 ന് രാത്രി 8 മണിക്ക് ഹൈക്കു കവിത, നിമിഷ പ്രസംഗം, ക്വിസ് മത്സരം എന്നിയില്‍  ഓൺലൈൻ സ്പോട് മത്സരങ്ങളും അരങ്ങേറും.  കവി സഹർ അഹ്മദ് നേതൃത്വം നൽകും. തുടർന്ന്  കലോത്സവ, സാഹിത്യോത്സവ് പ്രതിഭകൾ മാറ്റുരക്കുന്ന  ഇശൽ സന്ധ്യയും  നടക്കും   27 ന് രാതി 8 ന് മീറ്റ് ദ ഗസ്റ്റിൽ സാഹിത്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന നജീബ് മൂടാടി കലാലയം അംഗങ്ങളുമായി സംവദിക്കും. കോളമിസ്റ്റ് സ്വാദിഖ് മൻസൂർ നിയന്ത്രിക്കും.  28 നു നടക്കുന്ന  സമാപന സംഗമത്തില്‍  രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ ജന:കൺവീനർ ജാബിറലി പത്തനാപുരം മുഖ്യാതിഥി ആയിരിക്കും,   ‘ഞാനറിഞ്ഞ കലാശാല’ എന്ന വിഷയത്തിൽ കലാലയം അംഗങ്ങൾ പങ്കെടുക്കുന്ന  ഡിബേറ്റോടു കൂടെ  കലാരവത്തിനു  സമാപനം കുറിക്കും