ഐ പി ബി പുസ്തകങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

 

ഷാര്‍ജ :തിരുനബിയെ കുറിച്ച് മൂല്യമുള്ള രണ്ട് വായനകള്‍ (‘പ്രവാചകരുടെ മദീന’
shadow of glory )ഐ പി ബി അനുവാചകര്‍ക്ക് സമ്മാനിച്ചു. ഒക്ടോബര്‍ 30 ബുധൻ വൈകുന്നേരം 6 ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലായിരുന്നു പ്രകാശനം.

പുസ്തക മേളയിലെ ലിറ്ററേച്ചര്‍ ഫോറത്തില്‍ചരിത്ര പണ്ഡിതനും
കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. കെ .കെ എന്‍ കുറുപ്പ് ഐ സി എഫ് നാഷനല്‍ ഉപാധ്യക്ഷന്‍ കബീര്‍ മാസ്റ്റര്‍ക്ക് നല്‍കി  ഡോ:പി സക്കീർ ഹുസൈൻ രചിച്ച  ‘പ്രവാചകരുടെ മദീന’ എന്ന മലയാള കൃതിയും ,പ്രമുഖ കവി വീരാന്‍ കുട്ടി ഇസ്മായീല്‍ മേലടിക്ക് നല്‍കി ഫിറോസ്‌ കളരിക്കല്‍ രചിച്ച ‘shadow of glory’ എന്ന ഇംഗ്ലീഷ് കൃതിയും പ്രകാശനം നിര്‍വഹിച്ചു. ഡോ:സക്കീര്‍ ഹുസൈന്‍, മോഹന്‍ കുമാര്‍, കെ എം അബ്ബാസ്, ഡോ: നാസർ വാണിയമ്പലം, ജബ്ബാര്‍ പി സി കെ , അഹ് മദ് ഷെറിന്‍ ,കബീര്‍ കെ സി, ശാഫി നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ പി ബി ) ആണ്‌ പ്രസാധകർ. ഹാള്‍ നമ്പര്‍ ഏഴില്‍ ZC9 എന്ന നമ്പറില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി രിസാല – ഐ പി ബി സ്റ്റാളില്‍ കൃതികള്‍ ലഭ്യമാണ്.