പ്രവാസി രിസാല-ഐ പി ബി പവലിയൻ ഉദ്‌ഘാടനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ പ്രവാസി രിസാല-ഐ പി ബി പവലിയൻ മേജർ ജനറൽ സൈഫ് അൽ സാരി അൽ ഷംസി (കമാൻഡർ ഇൻ ചീഫ് – ഷാർജ പോലീസ് )മർക്കസ് നോളേജ്‌സിറ്റി വൈസ് ചാൻസിലർ ഡോ: അബ്ദുൽ ഹകീം അസ്ഹരിയുടെ സാന്നിധ്യത്തില്‍  ഉദ്‌ഘാടനം നിർവഹിച്ചു. ഹാള്‍ നമ്പര്‍ ഏഴില്‍ ZC9 എന്ന നമ്പറിലാണ് പ്രവാസി രിസാല – ഐ പി ബി സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. മലയാളിയുടെ വായന സംസ്കാരത്തെ സമ്പന്നമാക്കാനുതകുന്ന നിരവധി പുസ്തങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്.  ഡോ: നാസർ വാണിയമ്പലം, ജബ്ബാർ പി സി കെ(RSC ഗൾഫ്), കെഎം അബ്ബാസ്(സിറാജ്),അഹ് മദ് ഷെറിന്‍,നൗഫല്‍ കൊളത്തൂര്‍ തുടങ്ങിയവർ സംബന്ധിച്ചു