കുവൈത്ത് സിറ്റി : കുവൈത്ത് കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ കേരള നിര്‍മിതിയിലെ പ്രകൃതി എന്ന ശീര്‍ഷകത്തില്‍ കേരളപ്പിറവി ദിനത്തില്‍ സെക്ടര്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ശ്രദ്ധേയമായി. പ്രകൃതി, ചരിത്രം, കാലാവസ്ഥാ വ്യതിയാനം, പ്രളയം, വീണ്ടെടുപ്പ്, വികസനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചക്ക് വിധേയമായി. ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള നിര്‍മ്മാണത്തെ കുറിച്ച് ആശയാവതരണം നടത്തുകയും നാഷനല്‍, സെന്‍ട്രല്‍ പ്രതിനിധികള്‍ സംഗമത്തില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണവും പ്രസന്റേഷനും അവതരിപ്പിക്കുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചര്‍ച്ച സംഗമം ഹാരിസ് പുറത്തീല്‍, അബ്ദുല്‍ സമദ് കിഴ്പറമ്പ, ശിഹാബ് വാരം, ജസ്സാം കണ്ടുങ്ങല്‍, അന്‍വര്‍ ബെലക്കാട്, നാഫിഹ് കുറ്റിച്ചിറ, നവാഫ് ചപ്പാരപ്പടവ്, അബുല്‍ റഷീദ് മോങ്ങം, ശിഹാബ് വാണിയന്നൂര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
കേരളപ്പിറവി ദിനത്തിലെ ചര്‍ച്ചാസംഗമം ശ്രദ്ധേയമായി
