കേരളവികസനം; പ്രവാസികളുടെ പങ്ക്‌ നിസ്തുലം : കെ കെ എൻ കുറുപ്പ്

ഷാർജ: കേരള വികസന ചരിത്രത്തിൽ പ്രവാസികൾ അവിഭാജ്യ ഘടകമാണെന്ന് പ്രശസ്ത ചരിത്രകാരൻ കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടു. കേരളപ്പിറവി ദിനത്തിൽ ഷാർജ കലാലയം സംസ്കാരിക വേദി സംഘടിപ്പിച്ച വിചാരസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിന് പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥരാണ് വേണ്ടത്. ജില്ലകളുടെ വളർച്ച പരിശോധിച്ചാൽ ഈ അനിവാര്യത ബോധ്യപ്പെടുമെന്ന് തെളിവ്‌ സഹിതം അദ്ധേഹം സദസ്സിനെ ബൊധ്യപ്പെടുത്തി.
വികസന ഫണ്ട്‌ പോലും കാര്യക്ഷമമായി വിനിയോഗിക്കപ്പെടാത്ത സാഹചര്യം വേദനജനകമാണെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. മലബാർ മേഖലയോടുള്ള അവഗണന പരിഹാരം കാണേണ്ടതാണേന്നും
പല ഫണ്ടുകളും തലസ്ഥാനത്തേക്ക് തന്നെ തിരിച്ചയക്കാൻ ഇത് കാരണമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറി വരുന്ന ഗവൺമെന്റുകളെല്ലം മലബാർ മേഖലയെ വിദ്യാഭ്യാസത്തിന്റെ വിഷയത്തിൽ തീർത്തും അവഗണിക്കുകയാണ്. കാസറഗോഡ് ജില്ലയിൽ മൊത്തമുള്ള ബിരുദാനന്തര സീറ്റിനേക്കാ കൂടുതൽ തിരുവനന്തപുരത്തെ ഒരു കോളേജിൽ മാത്രമുണ്ടെന്ന് അദ്ദേഹം ഉദാഹരണമായി പറഞ്ഞു. തുടർന്ന് സദസ്സിന്റെ ചോദ്യങ്ങൾക്കു അദ്ദേഹം മറുപടി നൽകി.
നാഷനൽ കലാലയം സമിതി അംഗം ഷുഹൈബ് നഈമി, പി കെ സി മുഹമ്മദ് സഖാഫി, സിറാജ് കൂരാറ, ഇബ്രാഹിം വളാഞ്ചേരി, റസാഖ് വൈലത്തൂർ, ഹംസത്തുൽ കറാർ, ഉനൈസ് സഖാഫി, അർഷദ് പാനൂർ തുടങ്ങിയവർ സംബന്ധിച്ചു.