ദുബൈ: പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആർ എസ് സി ദുബൈ ‘Healthy Body Healthy Mind’ എന്ന വിഷയത്തിൽ
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സെൻട്രൽ ട്രെയിനിങ് കൺവീനർ നൗഫൽ അസ്ഹരിയുടെ അധ്യക്ഷതയിൽ യു.എ.ഇ നാഷനൽ പ്രതിനിധി സൈദ് സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. ഡോ.മഹ്മൂദ് മുത്തേടത്ത് പ്രവാസികളുടെ ജീവിതശൈലിയിലെ ക്രമമില്ലായ്മ മൂലം ഉണ്ടാകാവുന്ന രോഗങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്രവാസികൾ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ, വ്യായാമമുറകൾ, വിശ്രമം എന്നിവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു സംഗമം. സെൻട്രൽ ഫിറ്റ്നസ് കൺവീനർ നൗഷാദ് മുണ്ട്യത്തടുക സ്വാഗതവും സെൻട്രൽ എക്സിക്യൂട്ടീവ് അജ്മൽ ചെലവൂർ നന്ദിയും പറഞ്ഞു.
ജീവിതശൈലി നന്നാക്കി രോഗങ്ങളെ തടയുക; ആർ എസ് സി ദുബൈ
