ഇൻസ്പിരിറ്റ് ശ്രദ്ധേയമായി

അബൂദാബി സിറ്റി:
ആർ എസ് സി അബൂദാബി സിറ്റി വിസ്ഡം സമിതിക്ക് കീഴിൽ ഇൻസ്പിരിറ്റ് ( inspirit – Team wisdom gathering ) സംഘടിപ്പിച്ചു.
സെൻട്രൽ ചെയർമാൻ ഇബ്രാഹിം സഅദിയുടെ അധ്യക്ഷതയിൽ
26/11/2019 വെള്ളി വൈകിട്ട് 7.30 ന് അബൂദാബി IICC ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രോഗ്രാം
ആർ എസ് സി ഗൾഫ് കൗൺസിൽ കൺവീനർ ഷമീം തിരൂർ ഉത്ഘാടനം ചെയ്തു.
ടീം വിസ്ഡത്തിന്റെ വിപ്ലവകരമായ ഇടപെടലുകളെ കുറിച്ചും സാധ്യതകളെ വിശദീകരണം ഉൾകൊള്ളിച്ച ഉദ്ഘാടന ഭാഷണം പുതിയ ടീം വിസ്ഡം അംഗങ്ങൾക്ക് ഊർജ്ജം പകരുന്നതായി.
സെൻട്രൽ ജനറൽ കൺവീനർ ഇസ്മായിൽ വൈലത്തൂർ ടീം വിസ്ഡം അംഗങ്ങളുടെ പ്രഖ്യാപനം നടത്തി.

ടീം വിസ്ഡം അംഗങ്ങളായി ജുബൈർ, ഫൈസൽ, ഫാസിൽ, അഹ്മദ് നബീൽ, നിയാസ്, യാസിർ, നൌഷാദ്, ബാസിത്, ഹുസൈൻ, യാസീൻ, ഉനൈസ് എന്നിവരെ തിരഞ്ഞെടുത്തു.
വിസ്ഡം കൺവീനർ എഞ്ചിനീയർ ഫാരിസ് കീനോട്ട് അവതരിപ്പിച്ചു.
നാഷനൽ എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം വളാഞ്ചേരി ആശംസ അർപ്പിച്ചു.
വിസ്ഡം സമിതി അംഗം ജലീൽ കൊടിഞ്ഞി സ്വാഗതവും ടീം വിസ്ഡം അംഗം ജുബൈർ നന്ദിയും പറഞ്ഞു.