വിദ്യാർത്ഥികളുടെ ധാർമികാന്തരീക്ഷം ശോഭനമാക്കാൻ സാഹിത്യോത്സവുകൾ കാരണമാകുന്നുവെന്ന് പുകയൂർ മുഹയ്ദീൻ കുട്ടി സഖാഫി അഭിപ്രായപ്പെട്ടു. അവീർ പൾസസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ദുബൈ സൗത്ത് സെൻട്രൽ സംഘാടക സമിതി രൂപീകരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാനായി , പുകയൂർ മുഹയുദ്ദീൻ കുട്ടി സഖാഫി യേയും ജനറൽ കൺവീനറായി അബ്ദുൾ റസാഖ് മാറഞ്ചേരിയേയും തെരഞ്ഞെടുത്തു.
ജനുവരി 24 ന് ദുബൈ സൗത്ത് സെൻട്രലിലെ സാഹിത്യോത്സവ് പൂർത്തിയാകുമ്പോൾ മൂവായിരത്തി അഞ്ഞൂറോളം മത്സരാർത്ഥികൾ സാഹിത്യോത്സവിന്റെ ഭാഗമാകുമെന്ന് സംഘാടക സമിതി അറിയിച്ചു. 45 യൂനിറ്റുകളിലായി  8 സെക്ടർ  സാഹിത്യോത്സവുകളിൽ  മത്സരിച്ച പ്രതിഭകളാണ് സെൻട്രൽ സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്. 
     സംഗമത്തിൽ ഹമീദ് സഖാഫി,  യഹ്‌യ സഖാഫി, അബ്ദുൽ ഹക്കീം ഹസനി,  സലീം ഇ കെ,   ഇസ്മായിൽ നെച്ചിക്കുണ്ട്,  റഫീഖ് സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. റാസിഖ് മാട്ടൂൽ സ്വാഗതവും ആഷിക് നെടുമ്പുര നന്ദിയും പറഞ്ഞു
 
						
						 
					 
		

