സാഹിത്യ സെമിനാർ ഇന്ന്


ഫുജൈറ: പതിനൊന്നാമത് എഡിഷൻ ആർ എസ് സി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാർ ഇന്ന് രാത്രി 8:30 ന് ഫുജൈറ ഡൽഹി ദർബാർ റെസ്റ്റോറന്റ്‌ ഹാളിൽ നടക്കും.
‘ഗള്ഫ് കുടിയേറ്റവും സംസ്‌കാര കൈമാറ്റവും’ എന്ന വിഷയത്തിൽ പ്രമുഖർ സംവദിക്കും.ഫെബ്രുവരി ഏഴിന്‌ ഫുജൈറ അൽ ഹൈൽ മീഡിയ പാർക്കിലാണ്‌ നാഷനൽ സാഹിത്യോത്സവ്‌ നടക്കുക. അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കുങ്ങളിലാണ്‌ സംഘാടകർ.