ആര്‍ എസ് സി നാഷനല്‍ സാഹിത്യോത്സവ്- പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: 2020 ഫെബ്രുവരി 7ന് സാല്‍മിയ നജാത്ത് ബോയ്‌സ് സ്‌കൂളില്‍ വച്ചു നടക്കുന്ന, ആര്‍ എസ് സി കുവൈത്ത് പതിനൊന്നാമത് എഡിഷന്‍ നാഷണല്‍ സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജനല്‍ ഡയരക്ടര്‍ മുഹമ്മദ് ഹാരിസ് നിര്‍വഹിച്ചു.

പ്രവാസലോകത്തെ മനം മടുപ്പിക്കുന്ന ഊഷരതയില്‍ ഒരു കുളിര്‍തെന്നലായി കടന്നു വരുന്ന സാഹിത്യോത്സവിനെ വരവേല്‍ക്കാന്‍ യുവാക്കളും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും കുടുംബിനികളും തയ്യാറെടുത്തു കഴിഞ്ഞു. സര്‍ഗാസ്വാദനത്തിന്റെ വിരുന്നൊരുക്കി മലയാളത്തിന്റെ ധാര്‍മിക യുവത്വം സര്‍ഗവൈഭവത്തിന്റെ മാറ്റുനോക്കുന്ന സാഹിത്യോത്സവില്‍ ഇത്തവണ 8
വിഭാഗങ്ങളിലായി 106 മത്സര ഇനങ്ങളില്‍ 500 ലധികം പ്രതിഭകള്‍ മാറ്റുരക്കും.

ചടങ്ങില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ റഫീഖ് കൊച്ചനൂര്‍, സാദിഖ് കൊയിലാണ്ടി, റഷീദ് മോങ്ങം, ശിഹാബ് വാണിയന്നൂര്‍, നവാഫ് അഹ്മദ്, സമദ് കീഴ്പറമ്പ എന്നിവര്‍ സംബന്ധിച്ചു.