ആർ എസ് സി നാഷനൽ സാഹിത്യോത്സവ്‌ നാളെ

ഫുജൈറ : ടാലന്റ്‌ മാർക്ക്‌ ആർ എസ്‌ സി യു എ ഇ നാഷനൽ സാഹിത്യോത്സനാൾ നാളെ രാവിലെ 8 മുതൽ ഫുജൈറ മീഡിയ പാർക്കിൽ നടക്കും. പുതു തലമുറക്ക് അന്യം നിന്ന് പോകുന്ന മാപ്പിള കലകളുടെ പരിശീലന വേദിയായ ആർ എസ് സി സാഹിത്യോത്സവിൽ രജിസ്റ്റർ ചെയ്ത ഏഴായിരത്തിലധികം പ്രതിഭകളാണ് ഈ വർഷം വിവിധ തലങ്ങളിൽ സാഹിത്യോത്സവ് ഭാഗമായത്.
കഴിഞ്ഞ രണ്ടു മാസത്തോളമായി നടന്നു വന്ന  യൂണിറ്റ്, സെക്ടർ, സെൻട്രൽ മത്സരങ്ങളിൽ വിജയികളായ ആയിരത്തോളം പേർ നാഷനൽസാഹിത്യോത്സവിൽ ആസ്വാദനത്തിന്റെ പേമാരി തീർക്കും.
രാവിലെ 8 മണി മുതൽ 10 വേദികളിലായി 78 ഇനങ്ങളിൽ 4 വിഭാഗങ്ങളിലായാണ് നാഷനൽ തലത്തിൽ മത്സരങ്ങൾ നടക്കുന്നത്.
ഖവാലി, സീറാ പാരായണം, ബുർദ, ദഫ് മുട്ട്, മാപ്പിളപ്പാട്ട്  തുടങ്ങിയ പരമ്പരാഗത മാപ്പിള കലകളും കാലിഗ്രഫി, സോഷ്യൽ ട്വീറ്റ്, കൊളാഷ് , അടിക്കുറിപ്പ് ,ബുക്ക് റിവ്യൂ തുടങ്ങിയ കാലിക ഇനങ്ങളുമെല്ലാം ഈ വർഷത്തെ സാഹിത്യോത്സവ് മത്സരങ്ങൾക്ക് മാറ്റ് കൂട്ടും.
രാത്രി 8 മണിക്ക് സമാപന സാംസ്‌കാരിക സംഗമം നടക്കും. സാഹിത്യോത്സവിൽ
ഖാലിദ് അൽദഹാനി, അലി റാഷിദ്‌ സഈദ് റാഷിദ്‌ അൽ യമാഹി,
ഖാസിം ഇരിക്കൂർ,കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, ഹമീദ്‌ പരപ്പ,കബീർ മാസ്റ്റർ, അബൂബക്കർ അസ്‌ഹരി,ശമീം തിരൂർ,സകരിയ ഇർഫാനി,സാജിദ അൻവർ, വിനോദ്‌ നമ്പ്യാർ,സജി ചെറിയാൻ , നെല്ലറ ശംസുദ്ധീൻ,സത്യൻ മാടാക്കര, മുഹമ്മദ്‌ ആരിഫ്‌ ഖുറേഷി ,തുടങ്ങിയ
സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംവിധാനങ്ങളാണ് തയ്യാർ ചെയ്തിട്ടുള്ളത്. ഫാമിലികൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും.വിവരങ്ങൾക്ക്‌:+971 52 692 8786