സാഹിത്യോത്സവ് വിജയം ആഘോഷിച്ചു

ദുബൈ: നാഷനൽ സാഹിത്യോത്സവിൽ സർഗാത്മക ആവിഷ്കാരങ്ങളിലൂടെ ചാമ്പ്യൻ പട്ടം നേടിയെടുത്ത ദുബൈ നോർത്ത് പ്രതിഭകളുടേയും പ്രവർത്തകരുടെയും സ്നേഹികളുടേയും ഒത്തുചേരൽ ‘പ്രശോഭിതം’ അൽ നഹ്ദയിൽ വെച്ചു നടന്നു. നൗഫൽ അസ്ഹരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സഈദ് സഅദി ഉൽഘാടനം ചെയ്തു. നാഷനൽ ചെയർമാൻ അബ്ദുൽ ഹമീദ് സഖാഫി ആശംസ പ്രസംഗം നടത്തി. ഈ വർഷത്തെ നാഷനൽ സാഹിത്യോത്സവ് മത്സര ങ്ങളുടെ നിലവാരം വളരെ മികവ് പുലർത്തിയെന്നും ജേതാക്കളായ ദുബൈ നോർത്ത് പ്രതിഭകളുടെ കഴിവ് തെളിഞ്ഞു നിൽക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെൻട്രൽ തലത്തിൽ ബുക് ടെസ്റ്റ് ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വാസിഖ് അലിക്കുള്ള സമ്മാന ദാനം RSC നാഷനൽ ചെയർമാൻ നിർവഹിച്ചു.
പ്രതിഭകളെ അനുമോദിച്ചു കൊണ്ട് റഹീം മലപ്പുറം കുട്ടികളുമായി സംവദിച്ചു.
സെൻട്രൽ കലാലയം കൺവീനർ ഫ്യൂച്ചർ പ്ലാൻ അവതരിപ്പിച്ചു. പ്രതിഭകൾ സാഹിത്യോത്സവ് അനുഭവങ്ങൾ പങ്കുവെച്ചതും പാട്ടുകൾ പാടിയതും സദസ്സിനെ സന്തോഷ പുളകിതമാക്കി.
നാഷനൽ ഓർഗനൈസിംഗ് കൺവീനർ നൗഫൽ കൊളത്തൂർ, കലാലയം കൺവീനർ ഷാഫി നൂറാനി, രിസാല കൺവീനർ ഷെമീർ പി ടി, സെൻട്രൽ കൺട്രോളർ റസാഖ് വൈലത്തൂർ, സെൻട്രൽ ഓർഗനൈസിംഗ് കൺവീനർ കൺവീനർ ഷഫീഖ് എഞ്ചിനിയർ, സാഹിത്യോത്സവ് സ്വാഗതസംഘം ചെയർമാൻ മുഹമ്മദലി സൈനി, ഇഖ്ബാൽ മുണ്ടക്കുളം എന്നിവർ പങ്കെടുത്തു.