കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു

രിസാല സ്റ്റഡി സർക്കിളിന്റെ പതിനൊന്നാമത് സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദിക്ക് കീഴിൽ സൗദിയിലെ പ്രവാസി മലയാളി എഴുത്തുകാർക്ക് വേണ്ടി പ്രഖ്യാപിച്ച കാലലയം കഥ , കവിത പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തു .

സോഫിയഷാജഹാൻ ദമാം എഴുതിയ ചില വിവർത്തനങ്ങൾ എന്ന കവിതയും നജീം കൊച്ചുകലുങ്ക് റിയാദ്‌ എഴുതിയ ഒറ്റക്കൊരു ആത്മാവ്‌ എന്നകഥയുമാണ്‌ പുരസ്കാരത്തിന്‌ യോഗ്യത നേടിയത്‌.

മലയാള സാഹിത്യത്തിൽ വിവിധ മേഖലകളിൽ സംഭാവനകൾ അർപ്പിച്ച ശ്രീ ടി. ഡി. രാമ കൃഷ്ണൻ , പി.കെ.ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത് .