CMA – US Course മൂന്നാം ബാച്ച്‌ ആരംഭിച്ചു.

ദുബൈ : ദുബൈ നോർത്ത് സെൻട്രൽ വിസ്‌ഡം സമിതിക്ക് കീഴിൽ തുടങ്ങിയ CMA – US കോഴ്സിന്റെ മൂന്നാം ബാച്ചിന് തുടക്കമായി.

മുഹമ്മദ്‌ ഷകീർ (MBA, FCCA, CMA, CPA, UAECA) നേതൃത്വം നൽകിയ സെഷൻ
അൽ ഖിയാദയിലുള്ള
ZETA എജ്യൂക്കേഷനൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടന്നു. സെൻട്രൽ വിസ്‌ഡം കൺവീനർ CMA റിയാസ്-കെ ബീരാൻ ആമുഖ ഭാഷണം നടത്തി.
സംഘടനാ കൺവീനർ ഷഫീഖ് ഇടപ്പള്ളി ഉൽഘാടനം ചെയ്തു. ആർ.എസ്.സി ഗൾഫ് കൗൺസിൽ അംഗം അബ്ദുൽ ബാരി,
ദുബൈ സൗത്ത് സംഘടനാ കൺവീനർ സുഹൈൽ മാട്ടൂൽ എന്നിവർ ആശംസകൾ അറിയിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത അൻപത്‌ പഠിതാക്കൾ പങ്കെടുത്തു.

പരസ്പരം പരിചയപ്പെട്ടതും
കഴിഞ്ഞ ബാച്ചിലെ ഓർമ്മകൾ
പങ്ക് വെച്ചതും നവ്യാനുഭവമായി.

മൂന്നാം ബാച്ചിന്റെ അടുത്ത ക്ലാസ് ഫെബ്രുവരി 28-ന് നടക്കും.