കവിതാ- പ്രബന്ധം; സൃഷ്ടികൾ ക്ഷണിക്കുന്നു

അബൂദാബി:
കലാലയം സാംസ്കാരിക വേദി അബൂദാബി അൽ വഹ്ദ സെക്ടർ സംഘടിപ്പിക്കുന്ന ഓൺലൈൻ കവിതാ-പ്രബന്ധ രചന മത്സരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു. മുത്ത് നബി ( സ) വിശ്വസ്തനായ കൂട്ടുകാരൻ അബൂബക്കർ സിദ്ധീഖ് (റ) വിനെ ആസ്പദമാക്കിയാണ് രചനകൾ അയക്കേണ്ടത്. മത്സരാർത്ഥികൾ അബൂദാബിയിൽ താമസിക്കുന്നവരായിരിക്കണം.
സ്റ്റുഡന്റ്സ്, ജനറൽ എന്നീ വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
മുത്ത് നബി (സ) യുടെ വിശ്വസ്തനായ കൂട്ടുകാരൻ എന്ന വിഷയത്തിൽ മലയാളത്തിൽ ജനറൽ വിഭാഗത്തിനാണ് പ്രബന്ധ രചന മത്സരം.
അബൂബക്കർ സിദ്ധീഖ് (റ) എന്ന വിഷയത്തിൽ ഇംഗ്ലീഷിൽ സ്റ്റുഡന്റ്സിനും മലയാളം,അറബിക്,ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ജനറൽ വിഭാഗത്തിനുമാണ് കവിത രചന മത്സരം നടത്തുന്നത്. സൃഷ്ടികൾ
kalalayamalwah.auh@gmail.com
എന്ന ഇ -മെയിലിലേക്ക് മാർച്ച് 20 ന് മുമ്പായി അയക്കുക.
വിജയികളെ മാർച്ച് 30 ന് പ്രഖ്യാപിക്കുന്നതായിരിക്കും.
ജേതാക്കൾക്കുള്ള സമ്മാനം പ്രത്യേക ചടങ്ങിൽ വെച്ച് നിർവ്വഹിക്കും.
കൂടുതൽ വിവരങ്ങൾക്
+971 54560 7345
+971 58 966 0277
എന്നീ നമ്പറിലേക്ക് വിളിക്കുക.