സ്റ്റുഡൻസ് അസംബ്ലി സംഘടിപ്പിച്ചു

റിയാദ്] രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ്  നാഷനലിന് കീഴിൽ പ്രവാസി വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയിട്ടുള്ള തുടർപദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡൻറ്സ് അസംബ്ലി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. സൂം ആപ്പ് വഴി ഓൺലൈനിൽ ചേർന്ന സംഗമത്തിൽ സൗദി ഈസ്റ്റിലെ റിയാദ് സിറ്റി ,റിയാദ് നോർത്ത്,ദമ്മാം ,അൽ ഖോബാർ,അൽ ജുബൈൽ ,അൽ ഹസ ,അൽ ഖസീം ,ഹൈൽ എന്നീ സെൻട്രലുകളിൽ നിന്നായി മുന്നോറോളം  വിദ്യാർത്ഥികൾ പങ്കെടുത്തു.

വിദ്യാർത്ഥികൾ ധാർമികമായും മൗലികമായും വളർച്ച കൈവരിക്കേണ്ടതുണ്ട് എന്ന് അസംബ്ലി ഉത്ഘാടനം ചെയ്ത് സംസാരിച്ച രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ അംഗം ഖാരിജത് അഭിപ്രായപ്പെട്ടു .വിദ്യാർത്ഥികൾക്ക് സ്വപ്‌നങ്ങൾ ഉണ്ടാവണമെന്നും എന്നാൽ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള അതി തീവ്രമായ അഭിവാഞ്ജയും കാഴ്ചപ്പാടുകളും ഉണ്ടാകുമ്പോഴാണ് വിജയത്തിലെത്തുകയെന്നും  മോട്ടിവേഷൻ സെഷനിൽ സംസാരിച്ച പ്രശസ്ഥ മനശ്ശാസ്ത്രജ്ഞനും കൗൺസിലറുമായ അഹ്‌മദ്‌ ഷെറിൻ  അഭിപ്രായപ്പെട്ടു.

സ്പിരിച്ചൽ, ടിപ്സ് ആൻഡ് ട്രിക്സ് എന്നീ സെഷനുകൾ അലി ബുഖാരി  ,മൻസൂർ ചുണ്ടമ്പറ്റ എന്നിവർ നേതൃത്വം നൽകി .വിദ്യാർത്ഥികൾക്കായി സങ്കടിപ്പിച്ചിരുന്ന റമളാൻ ടോക്ക് മത്സരവിജയികളെ ആർ എസ് സി സൗദി ഈസ്റ്റ് നാഷനൽ ജനറൽ കൺവീനർ കബീർ ചേളാരി പ്രഖ്യാപിച്ചു.ലൈവ് ക്വിസ് , ആസ്വാദനം സെഷനുകളും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവം നൽകുന്നതായിരുന്നു.രിസാല സ്റ്റഡി സർക്കിൾ ഈസ്റ്റ് നാഷനൽ  ചെയർമാൻ ഷഫീഖ് ജൗഹരി  അധ്യക്ഷം വഹിച്ചു, സ്റ്റുഡൻറ്സ് കൺവീനർ അബൂഹനീഫ  സ്വാഗതവും ,റഫീഖ് പള്ളിക്കൽബസാർ  നന്ദിയും പറഞ്ഞു