അബുദാബി: ‘വായനയുടെ വസന്തം’ എന്ന ശീര്‍ഷകത്തില്‍ കലാലയം സാംസ്‌കാരിക വേദിക്ക് കീഴിൽ യൂനിറ്റ് തലത്തിൽ സംഘടിപ്പിക്കുന്ന കലാലയം റീഡിംഗ് ചലഞ്ചിന്റെ ഭാഗമായുള്ള ‘റീഡ് ഷെൽഫ്’ അബുദാബി സിറ്റിയിലെ അൽ വഹ്ദ സെക്ടറിലുള്ള ബലദിയ യൂനിറ്റിന് കീഴിൽ സ്ഥാപിച്ചു.
മനുഷ്യ മനസ്സുകള്‍ക്കിടയില്‍ വായനയിലൂടെ പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുക, ബൗദ്ധിക വികാസം ഉയര്‍ത്തുക എന്നിവ റീഡിംഗ് ചലഞ്ചിന്റെ ലക്ഷ്യങ്ങളാണ്.
യു.എ.ഇ കലാശാല സമിതി അംഗം സുബൈർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു.
സെക്ടർ ചെയർമാൻ അൻവർ സഖാഫി, കൺവീനർ ഫായിസ് അബ്ദുല്ല, യൂനിറ്റ് കൺവീനർ ഷമീർ എന്നിവർ സംബന്ധിച്ചു.
റീഡ് ഷെൽഫ് സ്ഥാപിച്ചു
