റമളാൻ ക്വിസ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു

റിയാദ്‌: രിസാല സ്റ്റഡി സർക്കിൾ ( RSC ) സൗദി ഈസ്റ്റ് നാഷനൽ സ്റ്റുഡൻസ് സമിതി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച റമളാൻ ക്വിസ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു.
വിശുദ്ധ റമളാനിൽ ഖുർആൻ പഠനവും വിദ്യാർത്ഥികളുടെ സ്വഭാവ സംസ്കരണവും ലക്ഷ്യമാക്കി RSC ഗൾഫ് കൗൺസിൽ പുറത്തിറക്കിയ തജ്‌വീദ് കാർഡുകളെയും വീഡിയോകളെയും അടിസ്ഥാനമാക്കി സെൻട്രൽ തലങ്ങളിൽ നടന്ന റമളാനിലെ വാരാന്ത്യ ക്വിസുകളിൽ വിജയികളായ വിദ്യാർത്ഥികൾക്കാണ്‌ നാഷനൽ തല ലൈവ് ക്വിസ്‌ മത്സരം സംഘടിപ്പിച്ചത്‌.ഓൺലൈനിൽ ലൈവ് ആയി മെന്റിമീറ്റർ അപ്ലിക്കേഷൻ ഉപയോഗിച്ച് നടത്തിയ ക്വിസ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവം നൽകുന്നതായിരുന്നു.റിയാദ് സിറ്റി , റിയാദ് നോർത്ത് ,ദമ്മാം , അൽ ഖോബാർ ,ജുബൈൽ ,അൽ ഹസ , അൽ ഖസീം ,ഹായിൽ എന്നീ 8 സെന്ട്രലുകളിൽ നിന്നായി ജൂനിയർ സെക്കൻഡറി വിഭാഗങ്ങളിൽ 80 വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുത്തു.
സെക്കണ്ടറി വിഭാഗത്തിൽ റിയാദ്‌ അൽ ആലിയ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ 11 -ആം ക്ലാസ് വിദ്യാർത്ഥി യാസീൻ ഫയ്യാദ് , റിയാദ്‌ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ 12 -ആം ക്ലാസ് വിദ്യാർത്ഥി അലി അൽത്താഫുറഹ്മാൻ ,റിയാദ്‌ അലിഫ് ഇന്റർനാഷനൽ സ്കൂൾ 8 -ആം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സഹീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.ജൂനിയർ വിഭാഗത്തിൽ ഹായിൽ റുബു അൽ ഹുകമാ ഗ്ലോബൽ സ്കൂൾ 4 -ആം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നസീഫ് ,അൽ അഹ്‌സ മോഡേൺ ഇന്റർനാഷനൽ സ്കൂൾ 4 -ആം ക്ലാസ് വിദ്യാർത്ഥി സൽമാൻ അബ്ദുസലാം ,റിയാദ്‌ അലിഫ് ഇന്റർനാഷനൽ സ്കൂൾ 6 -ആം ക്ലാസ് വിദ്യാർത്ഥിനി ഷഹാന ഫാത്തിമ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
RSC സൗദി ഈസ്റ്റ് നാഷനൽ മീഡിയ കൺവീനർ ഉബൈദ് സഖാഫി സന്ദേശ പ്രഭാഷണവും, സ്റ്റുഡൻസ് കൺവീനർ അബൂഹനീഫ മാസ്റ്റർ ലൈവ് ക്വിസ് നിയന്ത്രിക്കുകയും ചെയ്തു.നാഷനൽ ചെയർമാൻ ഷഫീഖ് ജൗഹരി വിജയികളെ പ്രഖ്യാപിച്ചു.
റഫീഖ് പള്ളിക്കൽ ബസാർ സ്വാഗതവും സയ്യിദ് മൻസൂർ തങ്ങൾ നന്ദിയും പറഞ്ഞു .