ലോക പരിസ്ഥിതി ദിനം – അൽ ജൗഫ് സെൻട്രൽ വിചാര സദസ്സ് സംഘടിപ്പിച്ചു.

അൽ ജൗഫ്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ അൽ ജൗഫ് സെൻട്രൽ വിചാര സദസ്സ് സംഘടിപ്പിച്ചു. കലാലയം സമിതിയുടെ കീഴിൽ ഓൺലൈനിൽ സംഘടിപ്പിച്ച സംഗമം സെട്രൽ ചെയർമാൻ ഹാരിസ് സഖാഫി ഉൽഘാടനം ചെയ്തു.
വനങ്ങള്‍, മലകള്‍ , തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനില്‍പിനെ അടിസ്ഥാനമാക്കിയാണ് ആഗോള തലം മുതല്‍ പ്രാദേശിക തലംവരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനില്‍ക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സെട്രൽ പ്രവർത്തക സമിതി അംഗങ്ങൾ സംഗമത്തിൽ ഇടപെട്ടു സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നാഷനൽ പ്രവർത്തക സമിതി അംഗം ഉബൈദ് താനൂർ ചൊല്ലിക്കൊടുത്തു.
സൈനുൽ ആബിദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സെട്രൽ കലാലയം കൺവീനർ ജംഷീർ രണ്ടത്താണി സ്വാഗതവും അബ്ദുൽ റഷീദ് ഫാളിലി നന്ദിയും പറഞ്ഞു..