വായനാ ദിനം – വിചാര സഭ

കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദി ജൂൺ 19 വായനാദിനാചരണത്തിൻ്റെ ഭാഗമായി കുവൈത്തിൽ അഞ്ച് സെൻട്രലുകളിൽ വിചാര സഭ സംഘടിപ്പിക്കുന്നു. “വായനയുടെ വസന്തം” എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിൽ വിവിധ വിഷയങ്ങളിൽ നാഷനൽ – സെൻട്രൽ പ്രതിനിധികളുടെ അവതരണവും അംഗങ്ങളുടെ സംവാദവും നടക്കും. കുവൈത്ത് സിറ്റി, ജഹ്റ എന്നിവിടങ്ങളിൽ ജൂൺ 18 വ്യാഴാഴ്ചയും ഫർവാനിയ, ഫഹാഹീൽ, ജലീബ് എന്നിവിടങ്ങളിൽ ജൂൺ 19 വെള്ളിയാഴ്ചയും വിചാര സഭ ഷെഡ്യൂൾ ചെയ്തതായി പ്രതിനിധികൾ അറിയിച്ചു