‘സാമ്പത്തികാസൂത്രണം’ വെബിനാര്‍ സംഘടിപ്പിക്കുന്നു

കോവിഡ് കാലത്തെ സാമ്പത്തികാസൂത്രണം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന വെബിനാര്‍ ഇന്ന് (ജൂലൈ 26) ന് വൈകുന്നേരം സൗദി സമയം 7.30 ന്
ആരംഭിക്കും. സാമ്പത്തിക വിദഗ്ദനും മര്‍ക്കസ് ശരീഅ സിറ്റി അക്കാദമിക് ഡയറക്ടറുമായ ഡോ: ഉമറുല്‍
ഫാറൂഖ് സഖാഫി നേതൃത്വം നല്‍കും. കോവിഡാനന്തര ലോകത്തെ സാമ്പത്തിക ക്രമങ്ങളെ ഏത് തരത്തി
ലാണ് കൈകാര്യം ചെയ്യേണ്ടതെന്നും ഭാവിയെ ലക്ഷ്യം വെച്ച് സാമ്പത്തിക രംഗത്ത് മികവുണ്ടാക്കാന്‍ ആസൂത്രണം ചെയ്യേണ്ട രീതികളെ കുറിച്ചും വെബിനാറില്‍ ചര്‍ച്ച ചെയ്യും.

പ്രത്യേകം രജിസ്ട്രേഷന്‍ ഇല്ലാതെ തന്നെ സൂം മീറ്റ് വഴി വെബിനാറില്‍ പങ്കെടുക്കാം. പങ്കെടുക്കേണ്ടവര്‍ 313-312-3111 എന്ന ഐഡി ഉപയോഗിച്ച് ജോയിന്‍ ചെയ്യുക. സൂമിന് പുറമെ രിസാല സ്റ്റഡി സര്‍ക്കിളിന്റെ ഫെയ്സ് ബുക്ക് പേജില്‍ www.facebook.com/risalastudycircle ലൈവായി കാണാന്‍ അവസരമൊരുക്കും.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആവലാതികള്‍ വര്‍ദ്ധിച്ച ഘട്ടത്തില്‍ ഈ വിഷയത്തിലുള്ള വെബിനാര്‍
സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്നും വെബിനാറില്‍ വിഷയ സംബന്ധമായ സംശയ നിവാരണത്തിന് അവസരമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.