‘കോവിഡ് 19 പ്രവാസി സർവ്വേ – ആശങ്കകളും പ്രതീക്ഷകളും’ ദേശീയ ചർച്ചാ സംഗമം ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : കോവിഡ് 19 അനുബന്ധമായി പ്രവാസി രിസാല ഗൾഫിലെ 6 രാജ്യങ്ങളിൽ നടത്തിയ സർവ്വേ റിപ്പോർട്ട് അടിസ്ഥാനമാക്കി കുവൈത്ത് തല ചർച്ചാ സംഗമം സംഘടിപ്പിച്ചു. ജി.സി.സി യിലെ പ്രവാസി മലയാളികൾക്കിടയിൽ നടത്തിയ റിയലിസ്റ്റിക്കൽ സർവ്വേ അടിസ്ഥാനമാക്കിയുള്ള ചർച്ച ആരോഗ്യ, സാമ്പത്തിക, മാനസിക, സാങ്കേതിക, തൊഴിൽ മേഖലകളിൽ ഉണ്ടായ ആഘാതത്തെയും ജീവിത ശൈലികളെയും വിശകലനം ചെയ്തു. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് പ്രവാസികൾ എടുക്കേണ്ട മുൻകരുതലുകളെയും പുതിയ സാദ്ധ്യതകളെയും പഠനവിധേയമാക്കി. ലുഖ്മാൻ വിളത്തൂർ, സജീവ് പീറ്റർ, ഫാറൂഖ് ഹമദാനി, സാം പൈനു മൂട്, അബ്ദുള്ള വടകര, സത്താർ കുന്നിൽ, ജസ്സാം കുണ്ടുങ്ങൽ, ഹാരിസ് പുറത്തീൽ എന്നിവർ സംബന്ധിച്ചു.