ഫിറ്റ്‌ വേ ക്ലബ് ട്രെയിനിങ് സംഘടിപ്പിച്ചു


അബുദാബി: ജീവിത ശൈലി രോഗങ്ങളും അമിത വണ്ണവും അധികരിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ എന്ന ആശയം പ്രസക്തമാണ്
ചിട്ടയാർന്ന ജീവിത രീതിയും തുടർച്ചയായ വ്യായാമവും ഒരു പരിധി വരെ ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് മുതൽ കൂട്ടാവും.
രോഗ മുക്തമായ ശാരീരികാവസ്ഥക്കും ശാരീരിക ക്ഷമതക്കും പുതിയ വഴികൾ തുറക്കുകയാണ്
ഫിറ്റ് വേ ക്ലബുകൾ…

ആർ എസ് സി അബൂദാബി സിറ്റി ഫിറ്റ്നസ് സമിതിയുടെ കീഴിൽ അബൂദാബി സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ രൂപീകൃതമായ ഫിറ്റ് വേ ക്ലബ്ബ്കളിലെ അംഗങ്ങൾകായി സംഘടിപ്പിച്ച ഓണ്ലൈൻ ട്രെയിനിംഗ് പ്രോഗ്രാം ശ്രദ്ധേയമായി

ട്രെയിനിങ് സെഷന് നാഷണൽ ഫിറ്റ്നസ് കൺവീനർ ഫഹദ് സഖാഫി നേതൃത്വം നൽകി.
ക്ലബ് പ്രവർത്തനങ്ങളെ കുറിച്ച് വളരെ ഹൃദ്യമായി അവതരിപ്പിച്ച ക്ലാസ്സ്‌ ക്ലബ്ബിന്റെ തുടർ പ്രവർത്തനങ്ങൾക് ഊർജം നൽകും.

സെൻട്രൽ ചെയർമാൻ ഇബ്രാഹിം സഅദിയുടെ അധ്യക്ഷതയിൽ ജനറൽ കൺവീനർ ഇസ്മയിൽ വൈലത്തൂർ ഉത്ഘാടനം ചെയ്തു.
ക്ലബ്‌ അംഗങ്ങൾക്കായി സംഘടിപ്പിച്ച സംഗമത്തിൽ 30 പേർ പങ്കെടുത്തു.
ഫിറ്റ്നസ് കൺവീനർ ഷാഫി കോട്ടക്കൽ സ്വാഗതവും
സെൻട്രൽ ഫിനാൻസ് കൺവീനർ അബ്ദുൽ റഷീദ് മാഹി നന്ദിയും പറഞ്ഞു.